Image

ഈസ്റ്റര്‍ 'പെസഹാ പൗര്‍ണമി' (സപ്ന അനു ബി. ജോര്‍ജ്)

Published on 17 April, 2017
ഈസ്റ്റര്‍ 'പെസഹാ പൗര്‍ണമി' (സപ്ന അനു ബി. ജോര്‍ജ്)

'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്നൊരാള്‍ പറയുമ്പോള്‍ 'സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നു, പണ്ട്!!! ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിള്‍ പാസ്‌ക (pascha) എന്ന പേരില്‍ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ എന്ന പദത്തില്‍ നിന്നാണ് ഉരുതിരിഞ്ഞു വന്നത്. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്നുള്ള ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളിയാഴ്ച വേറിട്ട് ആഘോഷിച്ച് തുടങ്ങി. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ 'ഉയിര്‍പ്പ് പെരുന്നാള്‍' എന്നര്‍ത്ഥമുള്ള 'ക്യംതാ പെരുന്നാള്‍' എന്ന് വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു. ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടറിലെ ഏപ്രില്‍ 4 മുതല്‍ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. മാര്‍ച്ച് 21ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനുശേഷം ഉള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. മാസം 14 യഥാര്‍ത്ഥ പൌര്‍ണമി ,പൂര്‍ണ ചന്ദ്രന്‍ ആകണം എന്നില്ല, ഒന്നോ രണ്ടോ ദിവസം മാറി വന്നേക്കാം. അതുകൊണ്ട് നീസാന്‍ 14 നെ 'പെസഹാ പൌര്‍ണമി' എന്ന് വിളിക്കുന്നു.ഈ ഈസ്റ്റര്‍ ഞായറിനനു മുന്‍പ് വരുന്ന ബുധനാഴ്ച ആണ് ക്രൈസ്തവര്‍ പെസഹായായി ആഘോഷിക്കുന്നത്. 'ആദ്യം നാം മനസ്സിലാക്കേണ്ടത് ക്രിസ്ത്യാനികള്‍ അല്ല ആദ്യമായി ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് . പഴയ നിയമ പുസ്തകത്തില്‍ ജാതീയ ദൈവങ്ങളുടെ പേര്‍ കൊടുത്തിട്ടുണ്ട് . ക്രിസ്തുയേശുവിന്റെ ത്യാഗത്തെയും പീഡാനുഭവത്തെയും,നമ്മളുടെ ജീവതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഓര്‍ക്കുന്ന അന്‍പതു ദിവസങ്ങള്‍ ആണ്, ഫെബ്രുവരി പതിനഞ്ചു മുതല്‍ ഏപ്രില്‍ നാലു വരെ ഈസ്റ്ററിനു മുന്‍പുള്ള ഈ നൊയമ്പുമാസം. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ പീഠാനുഭവങ്ങളുടെ ഓര്‍മ്മദിവസങ്ങള്‍ കൂടിയാണ് ഈ ദിവസങ്ങള്‍.

ഇനിയുള്ള അന്‍പതു ദിവസങ്ങളിലും ഗള്‍ഫിലുള്ള ഉള്ള എല്ലാ സുറിയാനി, കത്തോലിക്ക, സി.എസ്സ്.ഏയ്, ഓര്‍ത്തഡോക്‌സ് സഭകളില്‍ സന്ധ്യാ നമസ്‌കാരങ്ങളും, പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നു. മനസ്സിന്റെ ആത്മീയവളര്‍ച്ചക്കുവേണ്ടിയുള്ള പലതരം ചര്‍ച്ചകളും മറ്റും എല്ലാവര്‍ക്കും വേണ്ടി സന്ധ്യാ നമസ്‌കാരത്തോടൊപ്പം നടത്തുന്നു. യുവജനസഖ്യത്തിന്റെ വകയായ പ്രത്യേക ക്ലാസ്സുകള്‍ എല്ലാ പള്ളികളിലും പ്രത്യേകമായിത്തന്നെ നടത്തുന്നു. ഞായറാഴ്ചകളില്‍ ആത്മീയഭക്ഷണം ഓരൊ ഇടവക അച്ചന്മാരുടെ വകയായി,സ്ത്രീകളുടെ സേവികാസംഘം പ്രത്യേകം ഉണ്ടാക്കുന്ന അച്ചാറുകളും, ചമ്മന്തിപ്പൊടികളും മറ്റും , പള്ളിവക വില്‍പ്പനകള്‍ നടത്തുന്നു. സ്വന്താമായിത്തന്നെ മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്തി ത്യാഗത്തിന്റെ വഴിയില്‍, ലളിതമായ ദൈവത്തീന്റെ ജീവിതം സ്വയം വരിച്ച് മനസ്സിനെ പാകപ്പെടുത്തുന്നു. ദൈവത്തിന്റെ പത്തു കല്‍പ്പനകള്‍ ജീവിതത്തില്‍ വരിക്കുക എന്നതും ഈ നൊയമ്പുകാലത്തെ ഒരു പ്രെത്യേക വിഷയം തന്നെയാണ്.


ഈസ്റ്റര്‍
കടന്നു പോകുക എന്നര്‍ത്ഥമുള്ള പാക്‌സാ (paxa) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിനു(Easter) തൊട്ടു മുന്‍പുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും തുടര്‍ന്നു കാല്‍വറി മലയിലെ കുരിശു മരണത്തിന്റെയും ഓര്‍മക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ ഈ ദിവസത്തെ 'ഗുഡ് ഫ്രൈഡേ'സഭ, സുറിയാനി സഭ തുടങ്ങിയ! ഓര്‍ത്തഡോക്‌സ് സഭകളില്‍ ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ് ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണു ദുഃഖവെള്ളി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ ലോകത്തിലെ ഏല്ലാ ക്രിസതുമതവിശ്വാസികളും ഈസ്റ്റര്‍ പുണ്യദിനമായി കരുതുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

എന്തിനാണ് ക്രിസ്ത്യാനികള്‍ 50 ദിവസം ഉപവാസവും പ്രാര്‍ത്ഥനയും നടത്തുന്നത് എന്നതിനു ഒറ്റവാക്കിലുത്തരം, സ്വയം ഒരു ആത്മപരിശോധന എന്നതാണ്. സ്വയം പശ്ചാത്താപത്തിനും, മാനസന്തരത്തിനും ഉള്ള ഒരു സമയം ആണ്. ഇതെല്ലാം തന്നെ നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും, വേദപുസ്തകവായനയിലൂടെയും, ധ്യാനത്തിലൂടെയും മാത്രമെ സാധിക്കയുള്ളു. ദൈവത്തിന്റെ ത്യാഗത്തെയും ജീവിതത്തെയും മനസ്സിലാക്കാനും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഉള്ള ഒരു സമയം കൂടിയാണ് നൊയംബുകാലം. 'ലെന്റ്' എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം 'വസന്തകാലം' എന്നുമാത്രമാണ്. ദൈവത്തിന്റെ ഉയര്‍ന്നെഴുനേല്‍പ്പിന്റെ ആഘോഷം നടത്തുന്ന, അനുഭവിക്കുന്ന ഏതൊരു ക്രിസ്ത്യാനിയും നൊയബുകാലം അനുവര്‍ത്തിച്ചിരിക്കണം എന്നത്, നിയമം ആണ്. നൊയബുകാലം, കൂടുതല്‍ പ്രാര്‍ഥന, ദാനവും, ദൈവവചനങ്ങള്‍ കേള്‍ക്കുകയും, പ്രവര്‍ത്തികയും ആ!ണ്. നൊയബുകാലത്തെ സദുദ്ദേശം നാം നമ്മെത്തെന്നെ സ്വയം പരീക്ഷിച്ച് ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാനുള്ള ഒരവസരം എന്നതുകൂടിയാണ്. ഇത് നമ്മത്തന്നെ, ഓമ്മിപ്പിക്കുന്നു, എന്തിനും, ഏതിനും നാം ദൈവത്തില്‍ ആശ്രയിച്ചാണ് ജീവിക്കേണ്ടത്. നമ്മുടെ ജീവിതചര്യകളിലും, ആഹാ!രത്തിലും, പെരുമാറ്റത്തിലും നാം പാലിക്കുന്ന മിതത്വം,

കനേഡിയന്‍ ക്രിസ്ത്യാനികള്‍ , ഈസ്റ്റര്‍ ഫെല്ലോഷിപ്പല്ലാതെ, പള്ളിക്കാരെല്ലാവരും ചേര്‍ന്ന് ഒരു പോട്ട് ലക്ക് ഉച്ചയൂണും, കൂടെ പള്ളി ക്വയറിന്റെ ' ഉയര്‍ത്തെഴുനേല്‍പ്പിനെക്കുറിച്ച്' ഒരു പ്രത്യേക ഗാനങ്ങളും ഉണ്ടാവും. പള്ളിയില്‍ എത്തുന്ന എല്ലാവരും,അന്യോന്യം സ്വഗതെം ചെയ്യുകയും , അഭിവന്ദങ്ങള്‍ നല്‍കുന്നതു, ' ദൈവം ഉയര്‍ത്തെഴുനേറ്റു ' എന്നവാക്യത്താല്‍ ആണ്. സണ്‍ ഡെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഈസ്റ്റര്‍ മുട്ടകള്‍ കണ്ടുപിടിക്കാനുള്ള ഒരു മത്സരവും, അതു കിട്ടുന്നവര്‍ക്ക്, സമ്മാനമായി, അത് വീട്ടില്‍ കൊണ്ടുപോകാനും അനുവദിക്കുന്നു. ഇത് ഇക്കാലത്തെ കനേഡിയന്‍ ഈസ്റ്റര്‍.
70'കളീലെയും 80' കളിലെയും, പള്ളികളില്‍ നടത്തിയിരുന്ന ഈസ്റ്റര്‍ വ്യത്യസ്ഥമായിരുന്നില്ല. മറുനാട്ടിലെ അന്തേവാസികള്‍ ആയതിന്റെ ഒരു നല്ലകാര്യം നാട്ടിലെ സഭമളുടെ വ്യതിചലനങ്ങളും, രീതികളും മറ്റും മാറുന്നതും , അത് നമ്മുടെ ജീവിതറ്റീതികളെ പ്രതികൂലമായി ഭാധിക്കുന്നത് ഇവിടെ അറിയുന്നില്ല എന്നതുമാത്രമാണ്. കനേഡിയന്‍ ഇന്ധ്യന്‍ ആയി ജീവിക്കുംബോള്‍ , നാട്ടിലെ ജീവിതരീതികളിലൂടെയും , ആചാരങ്ങളിലൂടെയും ജീവിക്കാന്‍ വളരെ ശ്രദ്ധിക്കുന്നു. വിരുന്നുകാരായി നാറ്റീല്‍ നിന്നും എത്തുന്നവര്‍ക്ക്, 30 വര്‍ഷം പുറകോട്ടോടിയ ഘടികാരം പോലെ നാടിന്റെ പരംബരാഗതമായ വിശ്വാസങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കും കേരളക്രിസ്തീയ സഭകളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ചിലരില്‍ നിന്നെങ്കിലും ഈ ഈസ്റ്റര്‍ ആഘോഷങ്ങളെക്കുറിച്ച്, കൂടുതല്‍ അറിയാന്‍ സാധിച്ചു. ദുബായില്‍ കുടുംബത്തോടൊപ്പം കഴിയുന്ന നീന എന്ന വീട്ടമ്മക്ക്, ദൈവത്തില്‍ പൂര്‍ണ്ണവിശ്വസമാണ്‍ കനേഡില്‍ ക്രിസ്ത്യാനി എന്നു സ്വയം തീര്‍ത്തുപറയുന്ന ബെറ്റി , കോട്ടയത്തുനിന്നുന്നണ്, ക്യാനഡയില്‍ വന്നു താമസിക്കുന്നത്. ജോജൊ ചിരമേല്‍ ഒരു ഓര്‍ഗനിക് കര്‍ഷകനാണ്, റോമന്‍ കത്തോലിക്കാ സഭയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം കരുതുന്നത്, ദൈവം സ്വയം, നമ്മളെ ഓരൊരുത്തേയുമായി ഉയര്‍ത്തെഴുനേല്‍പ്പിച്ചു എന്നാണ്‍ ഒരു ദൈവവിളിയുള്ള കുടുബത്തില്‍ ജനിക്കുകയും, പകുതി ബ്രിട്ടിഷ് പാരംബര്യം ഉള്ള , ദൈവത്തെ വളരെ തീഷ്ണമായ നോക്കിക്കാണുന്ന സൂസന്‍, ഒരു ഇലക്ടിക്കല്‍ ഇഡസ്ട്രിയില്‍ ആണ് ജോലിചെയുന്നത്, താമസം കുടുംബത്തോടൊപ്പം ഓണ്ടാറ്യോയിലും ആണ്

1. ദൈവം ഉയര്‍ത്തെഴുനേറ്റോ? You believe in God, but has he resurrected?

ദൈവത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനെക്കുറിച്ച് ധാരാളം കെട്ടുകഥകള്‍ ഇന്നത്തെ 21 ആം നൂറ്റാണ്ടില്‍ സുലഭമാണ് എന്ന് കാനഡയില്‍ നിന്നു ബെറ്റി പറയുന്നു. എന്നാല്‍ ബൈബിള്‍ വളരെ സൂക്ഷമമായി ഞാന്‍ പഠിച്ചതിന്റെ ഭാഗമായി , ഇതിനു തക്കതായ ഒരുത്തരം പറയാന്‍ എനിക്കു സാധിക്കും. ദൈവത്തെ ഒറ്റിക്കൊടുത്ത യിസ്‌കറിയാത്ത യൂദാ, ഒരു പാപരിഹിതനായ മനുഷ്യനെ വേദനിപ്പിച്ചതിന്റെ പശ്ചാത്താപത്തില്‍ സ്വയം തുങ്ങി മരിക്കയാണ് ചെയ്തത്. ദൈവത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനെക്കുറിച്ച് ധാരാളം വിവാദങ്ങള്‍ ഇന്ന് ലേഖങ്ങളിലും മറ്റും സുലഭമാണ്. എന്നാല്‍ എന്റെ പ്രാര്‍ത്ഥനകളിലും മറ്റും ഞാന്‍ ഇന്നും ദൈവം മനുഷ്യനെ തന്റെ ത്യാഗജീവിതത്തിനു അടയാളങ്ങളും സാക്ഷ്യങ്ങളും കാണിച്ചുകൊടുക്കണമെ എന്നു പ്രാര്‍ഥിക്കുന്നു. ദൈവത്തിന്റെ 12 ശിഷ്യന്മാരും, അവരുടെ ലൌകിക ജീവിതത്തെ ഉപേക്ഷിച്ച് 3 വര്‍ഷത്തെ ദൈവവേലക്കായി, യേശുവിനെ പിന്തുടര്‍ന്നു. ഇസ്‌കറിയോത്ത യൂദ, പത്രോസ്സ്, അന്ദ്രയോസ്സ്, മര്‍ക്കോസ്, ഫിലിപ്പിയര്‍, ബര്‍ത്തലോമിയോ,ശിമയോന്‍, മത്തായി, തോമസ്,യോഹന്നാന്‍ . മൂന്നുവര്‍ഷത്തെ ദൈവത്തിന്റെ ശിഷ്യന്മാരായി അദ്ദേഹത്തോടെ ജീവിച്ച ഇവര്‍, മശിഹായിടെ മതത്തെ സ്ഥാപിക്കുന്നതിനായി മരിച്ച യേശുവിനൊപ്പം , അവരുടെ ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തി, സത്യത്തെ! ദൈവത്തെ ജീവിച്ചിരിക്കുന്ന ദൈവമായി വിശ്വസിക്കുന്നവര്‍ക്ക്, അദ്ദേഹത്തിന്റെ പാതയിലൂടെ ജീവിക്കാന്‍, 'ദൈവം മുന്നിലും നാം പിന്നിലും' എന്ന വാക്യത്തെ മുന്‍ നിര്‍ത്തി ജീവിക്കാന്‍ സാധിക്കുന്നു. നമ്മുടെ പാപങ്ങള്‍ക്കായി ജീവിച്ചു മരിച്ച് ഉയര്‍ത്തെഴുനേറ്റ യേശു, നമ്മുടെ മനസ്സില്‍ താഴ്മയുടെ വിത്തുപാകി, അതില്‍ നിന്നു മുളച്ചു വരുന്ന ഒരു ജീവനും, 'ഞാന്‍ എന്റെ, എനിക്ക് ' എന്ന വാക്കുകളെ ജീവിതത്തില്‍ നിന്നും പാടെ തുടച്ചുമാറ്റാന്‍ മനസ്സിനെ സജ്ജമാക്കുന്നു. ദുബായില്‍ കുടുംബത്തോടൊപ്പം കഴിയുന്ന നീന എന്ന വീട്ടമ്മക്ക്, ദൈവത്തില്‍ പൂര്‍ണ്ണവിശ്വസമാണ്‍ ദൈവം നമുക്കായി ഉയര്‍ത്തെഴുനേറ്റുകഴിഞ്ഞു എന്നത് ഒരു ഉറച്ച വിശ്വാസമാണ്. ഉയര്‍ത്തെഴുനേറ്റ്, പിതാവിന്റെ വലുതുഭാഗത്തിരുന്ന്, നമുക്കുവേണ്ടി മധ്യസ്ഥത പറഞ്ഞ്, മനുഷ്യന്റെ പാപങ്ങളെ ക്ഷമിച്ചു നല്‍കണം എന്നു വാദിച്ചുകൊണ്ടിരിക്കുന്നു, എന്ന വിശ്വാസം ആണ് ഇന്ന് ഓരോ മനുഷ്യനെയും മുന്നോട്ടു നയിക്കുന്നത്

2. നാം ദൈവത്തില്‍ നിന്നും വ്യതിചലിച്ചുവോ അതോ ദൈവത്തിലേക്കുള്ള കുറുക്കുവഴിവള്‍ അന്വേഷിക്കുന്നോ ?
നമ്മുടെ കാലാലാലങ്ങളായുള്ള വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്ന മനസ്സുകള്‍ ദൈവത്തിലേക്കുള്ള ഒരു എളുപ്പവഴിയാണോ ഇന്നത്തെ പുതിയ വിശ്വാസങ്ങളും സഭയെയും കാണുന്നത് എന്നറിയില്ല, മറിച്ച് മനസ്സില്‍ മാത്രം വിശ്വാസിയും , ദൈവത്തിന്റെ വചനങ്ങള്‍ക്കതീതമായ പ്രവര്‍ത്തികളും ചിന്താഗതികളും മാത്രമാണ് ഇന്നത്തെ മനുഷ്യമനസ്സുകള്‍ എന്ന് ജോജൊ തീര്‍ത്തു പറയുന്നു! കുടുംബപരമായും ,പരംബരാഗതമായും നമുക്ക് കിട്ടിയിരിക്കുന്ന വിശ്വാസങ്ങളും ആരാധനാരീതികളും നമ്മള്‍ എന്നേ മറന്നു!

ഇന്നത്തെക്കാലത്തെ ന്യൂക്ലിയര്‍ കുടുംബബന്ധങ്ങളപ്പറ്റി ബെറ്റി പറയുന്ന കഥ ഇതിനുദാഹരണമാണ് , ആഘോഷങ്ങളും അതുപോലെ അര്‍ദ്ധമില്ലാതെയായിത്തീരുന്നു. ധനവാനായ ഒരു വല്യപ്പച്ചന്‍, കേള്‍വി നഷ്ടപ്പെട്ടപ്പോള്‍, അതിനുള്ള ഉപകരണം വാങ്ങി ഉപയോഗിച്ചു തുടങ്ങി. ഡോക്ടര്‍ വളരെ സന്തോഷത്തോടെ അപ്പച്ചനോടു ചോദിച്ചു, താങ്കളുടെ മക്കളും , കൊച്ചുമക്കളും വളരെ സന്തോഷത്തിലായിരിക്കുമല്ലോ,! എന്നാല്‍ അദ്ദേഹത്തിന്റെ ഉത്തരം, ഇങ്ങനെയായിരുന്നു, ഇല്ല ഞാന്‍ അവരോടു പറയാതെ , അവരുടെ പൊള്ളയാ!യ സംസാരങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഇത്തരം സംരാത്തിന്റെ അന്തരഭലം ഒന്നെയുണ്ടായുള്ള, ഞാന്‍ അവര്‍ക്കു വേണ്ടി എഴുതിവെച്ചിരുന്ന വില്‍പത്രം ഞാന്‍ 2 തവണ മാറ്റി എഴുതി, അത്രമാത്രം ശുദ്ധ അസംബന്ധങ്ങള്‍ ആണ് അവരുടെ സംസാരവും, ബന്ധങ്ങളും!!!


നീനയുടെ കാഴ്ചപ്പാടില്‍, ഇന്നത്തെചിന്താഗതികള്‍ കൊണ്ടല്ല മറിച്ച്, ദൈവത്തിലേക്കുള്ള വഴി അന്നും ഇന്നും എളുപ്പമല്ല. പക്ഷെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് , ഉത്തരം നല്‍കുന്നവനാണ് ദൈവം. സൂസന്‍ കിറ്റമുറ, എന്ന മെഡിക്കല്‍ ഫീല്‍ഡില്‍ ജോലിചെയ്യുന്ന, ബ്രിട്ടീഷ് കുടുംബപാരംബ്യമുള്ള ഞാനൊരു ബോണ്‍ അഗെയില്‍ ക്രിസ്ത്യാനിയാണോ എന്നു ചോദിച്ചാല്‍, അതെ, ഞാന്‍ ഒരു വിശ്വസിയാണ്. മറ്റൂള്ള ക്രിസ്ത്യാനികള്‍ മനസ്സിലാക്കത്തെതെന്തോ ഞാന്‍ ക്രിസ്തുവിനെക്കുറിച്ച്, മനസ്സിലാക്കിയിട്ടുണോ എന്നു ചോദിച്ചാലും, അതെ, ശരിയാണ്. പലരും അവര്‍ വളര്‍ന്നുവന്ന കുടുംബവും സാഹചര്യങ്ങളും, ചേര്‍ത്തുള്ള ഒരു ഉത്തരത്തരം ആണ് , ക്രിസ്ത്യാനി എന്ന വാക്ക്! എന്നാല്‍ ക്രിസ്തീയ മാതാപിതാക്കളോ ,നല്ല പ്രവര്‍ത്തിയോ , ആരാധനാജീവിതമോ അല്ല മറിച്ച്, നമ്മുടെ സ്വന്തം തീരുമാനം ആയിരിക്കണം ,കിസ്തുവിലുള്ള വിശ്വാസം . ഇന്നത്തെചിന്താഗതികള്‍ കൊണ്ടല്ല മറിച്ച്, നീന പറയുന്നു, ദൈവത്തിലേക്കുള്ള വഴി അന്നും ഇന്നും എളുപ്പമല്ല. പക്ഷെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് , ഉത്തരം നല്‍കുന്നവനാണ് ദൈവം. ദൈവം ഓരോനിമിഷവും നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, നമ്മള്‍ ജീവിതത്തില്‍ എടുക്കുന്ന എല്ലാതീരുമാനങ്ങളും അവയുടെ കാരണങ്ങളും വരുംവരായ്കകളും സൂക്ഷമമായി നോ!ക്കിക്കാണുന്നു. മറ്റൂള്ളവരുടെ കണ്ണുമൂടിക്കെട്ടാന്‍ ഒരു പക്ഷെ നമുക്ക് സാധിച്ചെന്നിരിക്കും, പക്ഷെ ദൈവത്തില്‍ നിന്നൊന്നും മറക്കാന്‍ സാധിക്കില്ല. എല്ലാപാപങ്ങളില്‍ നിന്നും നാം സ്വയം വിമുക്തമാകണം, എന്തെന്നാല്‍ എല്ലാ ജോലികള്‍ക്കും അവസാനതീരുമാനങ്ങളുണ്ടാവും, എല്ലാ നുളകളും വെളിപ്പെടുത്തപ്പെടും, എല്ലാ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്കു തീരുമാനങ്ങളും വിധിയും ദൈവത്താല്‍ നടത്തപ്പെടും.

പാരംബ്യര്യമായി നമ്മള്‍ ആഘോഷിച്ചു വന്നിരുന്ന എല്ലാ വിശ്വാസങ്ങളും ഇന്നു കാണാനെയില്ല! മറിച്ച് ആഘങ്ങള്‍ ഒരുതരം പ്രഹസനം ആയി മാറിയിരിക്കുന്നു എന്നൂ ദുബായില്‍ പള്ളി ആരാധനകള്‍ മുടക്കാത്ത നീന തീരുത്തും പറയുന്നു. ഇല്ലാത്തവനെയും കൂടെക്കൂട്ടിയുള്ള ഒരാഘോഷരീതികള്‍ ഇന്നില്ല, ഉള്ളവനെല്ലാം തകര്‍ത്തുവാരി ആഘോഷിച്ചുല്ലസിക്കുന്നു , അത്രമാത്രെം. നമ്മുടെ വിശ്വസത്തിനു പുറകെ ഒരു വലിയ അടിസ്ഥാനം ഉണ്ട്, പള്ളികളായും അതിന്റെ ഭരണഘടകളായും മറ്റും. നമ്മുടെ ആഘോഷങ്ങള്‍ക്കു പുറകിലെ ,ദൈവം എന്ന സദുദ്ദേശം !. ആ ഉദ്ദേശശുദ്ധി നാം മറന്നുപോകാന്‍ പാടില്ല.
സൂസന്റെ മനസ്സില്‍ ദൈവത്തിലേക്കുള്ള വഴി ഒന്നുമാത്രം, നാം സ്വയം ദൈവത്തെ, നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്താനും, ദൈവം നിഷ്‌ക്കര്‍ഷിക്കുന്ന വഴികളിലൂടെ ജീവിക്കാ!നും പറയുന്നു. അവന്റെന്റെ വിശുദ്ധപ്രകാശം നമ്മുടെ ഉള്ളില്‍ വ്യാപരിച്ചാല്‍, നമുക്ക് സ്വയം ക്രിസ്തീയസഭയിലെ വിശ്വാസികള്‍ എന്നു വിലയിരുത്താം. അതുവഴി നാം സ്വംന്തം ജീവതത്തെ ഒരു കൃതക്ഞതയോടെ നോ!ക്കിക്കാണാനും, ഓരോ ദിവസവും ദൈവത്തിനൊപ്പം ജീവിക്കുക എന്നതീരുമാനത്തില്‍ എന്ത്താനും സാധിക്കും. അതിനര്‍ത്ഥം നമ്മള്‍ 100 % പൂര്‍ണ്ണത കൈവരിച്ചു എന്നല്ല, മറിച്ച്, ദൈവത്തെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ദൈനംദിന ജീവിതം നമ്മളുടെ മനസ്സിന്റെയും ശരീരത്തിന്റെയും സമ്പുഷ്മാക്കുന്നു.
3. നമുക്ക പാരംബര്യമായ ഒരു പശ്ഛാത്തലവും ബന്ധവും ഉണ്ട് പള്ളികളുമായി, എന്നാല്‍ ആഘോഷങ്ങള്‍ക്കായി നമ്മുടെ വിശ്വാസത്തെ നഷ്ടപ്പെടുത്തിയോ?

പള്ളികളും സഭകളും ഇന്ന് ആഘോഷങ്ങളെക്കാലും കൂടുതല്‍ സാബത്തിക ലാഭങ്ങളെ മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു എന്ന് ജോജൊ അഭിപ്രായപ്പെടുന്നു. നീനക്കു പറയാനുള്ളത് മറ്റൊന്നാണ് ,പാരംബ്യര്യമായി നമ്മള്‍ ആഘോഷിച്ചു വന്നിരുന്ന എല്ലാ വിശ്വാസങ്ങളും ഇന്നു കാണാനെയില്ല! മറിച്ച് ആഘോഷങ്ങള്‍ ഒരുതരം പ്രഹസനം ആയി മാറിയിരിക്കുന്നു. കാനഡയില്‍ ബെറ്റിയുടെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്ഥമാണ്, സ്വയം രൂപകല്‍പ്പനചെയ്‌തെടുത്ത കുരിശും, കല്ലില്‍ കൊത്തിയെടുത്ത 10 കല്പനകളും മറ്റും , ഫയര്‍ പ്ലൈസ്സിന്റെ മുകളിലു മറ്റും ഈസ്റ്റര്‍ സമയത്ത് സ്ഥിരമായി കരുതിയെടുത്തു വെക്കുന്നു. ഒരു ഈസ്റ്ററിന്റെ അന്തരീക്ഷം നമുക്ക് വീടിനുള്ളില്‍ ഉണ്ടാക്കിയെടുക്കണം,എന്ന് ബെറ്റിക്ക് നിര്‍ബന്ധമാണ്, ക്രിസ്തുമസ്സിനു നാം കൊടുക്കുന്ന അതേ ചേതോവികാരത്തോടെ ! അതിനായി ഞാന്‍ കുറച്ചു പണം തന്നെ കരുതിവെക്കാറുണ്ട്, ഈസ്റ്റര്‍ ലില്ലി പൂക്കള്‍, ചെടികള്‍, ഏറ്റവും പ്രാധാനന്യ മുള്ള, ഈസ്റ്റര്‍ എഗ്ഗ്‌സ് എന്നിവക്കായി.

4. നമ്മുടെ ബന്ധുക്കളെ നാം ആഘോഷങ്ങള്‍ക്കൂ വേണ്ടിയെങ്കിലു ഓര്‍ക്കാറുണ്ടോ, അതോ ഒരു പരമാണുവലേക്ക് ഒതുങ്ങിയോ ?

ജൊജൊ പറയുന്നു, ഇന്നു നാം നമ്മുടെ കുടുംബത്തെ മാത്രമല്ലെ ചിന്തിക്കാറുള്ളു! എന്നാല്‍ പണ്ടുകാലത്ത്, എല്ലാ ബന്ധുക്കളും വീട്ടുകാരും ഒത്തൊരുമിച്ച് കുടുംബവീട്ടിലും മറ്റുമായി ഒത്തുകൂറ്റി ആഘോഷങ്ങള്‍ നടത്തുന്നു. ഇന്നതിനൊന്നും ആര്‍ക്കും സമയവുമില്ല, മനസ്സും ഇല്ല!!. നീനയും ഏതാണ്ട് ഇതുതന്നെ പറയുന്നത്, ഉത്സവങ്ങള്‍ , ആഘോഷങ്ങള്‍ എന്ന പേരില്‍ നമ്മള്‍ തികച്ചും സ്വാര്‍ത്ഥരാണ്. നമ്മുടെത്, നമുക്കുള്ളവര്‍ മാത്രം എന്നൊരു ചുറ്റുവട്ടത്തിനകത്തു ജീവിക്കുന്നു . മറ്റുള്ളവരെയും , ബന്ധുക്കളെയും, പാവപ്പെട്ടവരെയും നമ്മുടെ കൂടെ ഉള്‍പ്പെടുത്തി ഒരഘോഷം എന്ന് ആലോചിക്കാന്‍, ആ പഴയകാലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ നമൂടെ കുട്ടികളെക്കൂടി നാം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചു. സൂസന്റെ കാഴ്ചപ്പാടില്‍ നാം ഈസ്റ്റര്‍ ആഘോഷിക്കുന്നത്, നമുക്കുവേണ്ടി നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ജീവിതം ബലികഴിപ്പിച്ച മിശിഹാക്കുവേണ്ടിയാണ്. യേശുക്രിസ്തുവുമായി നമ്മുക്കൊരു ആത്മബന്ധം ഇല്ലെങ്കില്‍, എങ്ങിന്റെ നാം ഉയര്‍ത്തെഴുനേല്‍പ്പിനെ ആത്മാര്‍ഥതയോടെ കൊണ്ടാടും ,അല്ലെങ്കില്‍ എല്ല ക്രിസ്തുമസ്സും, നമ്മുള്‍, എല്ലാവരും അത്യന്തം വിപൂലീകരിച്ച് ആഘോഷിക്കുന്നതു പോലെയാ!കും.

ബെറ്റി കാനഡയില്‍ ജീവിക്കുന്നത് അല്പം ദൂരദൃഷ്ടിയോടെയാണ്. നാം ഇന്ന് നമ്മുടെ മനസ്സുകളെ വേദവാക്യങ്ങളാല്‍ നിറക്കണം എന്നാണ് ബെറ്റിയുടെ കാഴ്ചപ്പാട്, അതുമൂലം നമ്മുടെ വിശ്വാസങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്നു, പ്രതീക്ഷകളോടെ. ഈ ഒരേഒരു കാരണത്താലാണ് കുട്ടികള്‍ക്ക് , ചെറിയപ്രായത്തില്‍ മുതല്‍ പള്ളികളില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്ധ്യാഭ്യാസം അത്യാവശ്യമാക്കേത്. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ജീവിതത്തിന്റെ പതിവായ ഒരു പ്രവര്‍ത്തനം ആക്കിക്കഴിഞ്ഞാല്‍, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ഉടലെടുക്കുന്നു. ചുരുക്കത്തില്‍ പ്രാര്‍ത്ഥനയിലൂടെ നാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ,നമുക്കുലെഭിക്കും എന്ന ഉറച്ച വിശ്വാസം അവരുടെ മനസ്സുകളില്‍ ശക്തിപ്പെടുന്നു. അതായത്, മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുംബോള്‍ , പുറത്തേക്കിറങ്ങുബോള്‍ , കുടയെടുക്കാന്‍ മറക്കാന്‍ പാടില്ല എന്നത്, ജീവിതത്തിന്റെ ഒരു പ്രായോഗികവശം ആണ്.

ഈസ്റ്റര്‍ വിഭവങ്ങള്‍

മലയാളിക്ക് ഈസ്റ്റര്‍ രുചിയില്‍ ആദ്യം നാവിന്‍തുമ്പിലെത്തുന്നത് പാലപ്പമായിരിക്കും. ബണ്‍, കേക്ക്, മുട്ട, ആട്, താറാവ്, കോഴി എന്നിവ രക്ഷിതാവിന്റെ ഉയപ്പെഴുനേല്‍പ്പിന്റെ വിരുന്നിന്റെ ഭാഗമാണ് ലോകമെംബാടുമുള്ള എല്ലാ ക്രിസ്ത്യാനികളും കരുതുന്നത്. കോഴിയും താറാവും കറികള്‍ക്ക് കേരളത്തില്‍ പലയിടത്തും പല രുചിയാണ്. ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉല്‍സവത്തിന് വ്യത്യസ്തതയാര്‍ന്ന ഭക്ഷണക്രമമാണ് എല്ല ക്രിസ്തീയ കുടുംബങ്ങളിലും ! കൂടെ ഇളംചൂടോടെ വെള്ളയപ്പവും, ഇന്റി അപ്പവുമൊക്കെയാണ്. കുരിശിനു മുകളില്‍ എന്ന പദത്തില്‍ 'ഐഎന്‍ ആര്‍' ല്‍ നിന്നാണ് അപ്പത്തിന് 'ഇന്റി'യെന്നു പേരു കിട്ടിയതെന്ന് പറയപ്പെടുന്നു. മാവ് പുളിപ്പിക്കാതെ ഉണ്ടാക്കുന്ന അപ്പമായതുകൊണ്ട് 'പുളിയാത്തപ്പം' എന്നും കുരുത്തോല കൊണ്ടുളള കുരിശടയാളം അപ്പത്തിന്മേല്‍ പതിപ്പിക്കുന്നതു കൊണ്ട് 'കുരിശപ്പം' എന്നും ഇതിനു പേരുണ്ട്. യെഹൂദ പാരമ്പര്യമനുസരിച്ച് കുടുംബനാഥന്റെ നേതൃത്വത്തില്‍ പെസഹാ അത്താഴം കഴിച്ചിരുന്നതിന്റെ പിന്തുടര്‍ച്ചയാണിത്.


ഗൃഹനാഥന്റെ നേതൃത്വത്തില്‍ മാവു കുഴച്ച് അതിനു മുകളില്‍ ഓശാന ഞായറാഴ്ച പളളിയില്‍ നിന്നു ലഭിച്ച കുരുത്തോലയുടെ ഭാഗം കൊണ്ട് കുരിശടയാളം പതിപ്പിച്ച് ആവിയില്‍ പുഴുങ്ങിയാണ് ഇണ്ടറി അപ്പം ഉണ്ടാകുന്നത്. ഗൃഹനാഥന്‍ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഈ അപ്പം മുറിച്ച് പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് കൊടുക്കുന്നു. തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച് അതില്‍ ചെറുതായി മുറിച്ച പഴവും കുരുത്തോലയുടെ കഷണങ്ങളും ഇട്ടു തയ്യാറാക്കിയ മധുരപാനിയത്തില്‍ മുക്കിയാണ് ഇണ്ടറിയപ്പം ഭക്ഷിക്കുന്നത്. അക്രൈസ്തവര്‍ക്ക് ഈ അപ്പം നല്കാറില്ല. ഇതിന്റെ ഒരംശംപോലും അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുകയോ, നിലത്തു കളയുകയോ ചെയ്യാന്‍ പാടില്ല.

ഇണ്ടറി അപ്പത്തിന്റെ പാല്‍

ശര്‍ക്കര േതങ്ങാപ്പാല്‍ എന്നിവ അടുപ്പത്തുവെച്ച്, കുറുക്കി , കൂടെ ജീരകം എള്ള് എള്ള എന്നിവ വറുത്തുപൊടിച്ചു ചേര്‍ക്കുക. കുരുേത്താല കുരിശ് ആകൃതിയില്‍ പാലില്‍ മുറിച്ച് ഇടണം. അവസാനും അല്‍പ്പം ഉപും ചുക്ക് പാടിച്ച് ഇളക്കിച്ചേര്‍ക്കുക, ഇതിലേക്ക് ചിലര്‍ പഴം കൂടി മുറിച്ചുചേര്‍ത്ത് , ഇന്‍ഡ്രിയപ്പം മുക്കി കഴിക്കാറുണ്ട്.


ഒരു അടിവര

ബെറ്റിയുടൈ ഈ വാക്കുകളെ നമ്മളോരൊരുത്തരും അടിവരയിട്ട് സ്വാകരിക്കേണ്ടതാണ്. എന്റെ കുടുംബം പാരംബര്യം എന്നിവ വെച്ചുനോക്കിംബോള്‍ ഒരു അടിസ്ഥനക്രിസ്തിയവിശ്വാസത്തില്‍ അടിയുറച്ച് ജീവിതം ആണ് എനിക്കു എന്റെ മാതാപിതാക്കള്‍ കോട്ടയത്ത്, നല്‍കിയത്. വളരെ സ്ഥായിയായ ഒരു ഒരു സണ്‍ ഡെ സ്‌കൂള്‍ റ്റീച്ചറിന്റെ മാര്‍ഗ്ഗദര്‍ശത്തിലൂടെ 3 മുതല്‍ 16 വയസ്സുവരെയുള്ള സമയം, ദൈവത്തോടും, ദൈവനിശാസത്തോടും ഉള്ള എന്റെ അടിസ്ഥാനം ഉറച്ചു കഴിഞ്ഞിരുന്നു. 

കാനഡയിലേക്ക് ഭര്‍ത്താവും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയതിനു ശേഷം , റെവെറെന്റ് ,ഫിലിപ്പ്‌സ് അച്ചന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 27 വര്‍ഷമായി ബൈബിള്‍ പഠിത്തത്തിലും അതിലൂടെ , നിത്യജീവിതത്തെ ദൈവത്തില്‍ സമര്‍പ്പിച്ചു ജീവിക്കാനും എനിക്കു സാധിക്കുന്നു. ജീവിതത്തില്‍ ബൈബിള്‍ പഠനങ്ങളും , അതിന്റെ ശാന്തഗംഭീരമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതത്തില്‍ ഏതുരീതിയില്‍ ഉള്ള മനുഷ്യരെയും വേര്‍തിരിച്ചറിയാനുള്ള ഒരു മനസ്സും ബുദ്ധിയില്‍ നമ്മില്‍ തീര്‍ച്ചയായും തയ്യാറെടുക്കുന്നു. ജീവിതത്തില്‍ ഇത്തരം ഒരു കര്‍ക്കശമാ!യ ജീവിതപഠനം എനിക്കായി ദൈവം കരുതിവെച്ചിരുന്നോ എന്നു തോന്നാറുണ്ട്!!. പുതിയ മതപ്രകാശനങ്ങളും, ബൈബിള്‍ പഠനങ്ങളും, ദൈവം ഭൂമിയില്‍ ഇതുവരെ അവതരിച്ചില്ല എന്നുവരെ, ദിവസം പ്രതി ലോകത്തിന് പരിചയപ്പെടുത്തപ്പെടുന്നു. . 

 നമുക്ക് ജീവിതവുമായി ഒരു ബന്ധം ആശയവിനിമയത്തിലൂടെയല്ലാതെ സാധിക്കാത്തതുപോലെ, ദൈവവുമായുള്ള ദൃഡമായ ഒരു ബന്ധം ദൈവത്തിലൂടെ മാത്രമേ സാധിക്കൂ. അതിനായി നാം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക. കുടുംബപരമായി, പള്ളികളായി, ബൈബിളുമായിട്ടുള്ള നേരിട്ട സംവാദനങ്ങളിലൂടെ ദൈവവുമായി നേരിട്ട് ഇടപെടുക. അതിലൂടെ ഒരു നേരായ ജവിതശൈലി നമുക്ക് മുന്നില്‍ തുറന്നു വരാനായി , ദൈവത്തിന്റെ പ്രകൃതമായ ജീവിതരീതിയലേക്ക് നമ്മുക്കോരുത്തരായി ഇറങ്ങിത്തിരിക്കാനും സാധിക്കും. പ്രത്യക്ഷമായ ജിവിതരീതിയിലേക്ക് നാം ഒരോരുത്തരും ഉറ്റുനോക്കാറുണ്ട്, എന്താണ് ജീവിതത്തിന്റെ ശരി തെറ്റ് എന്നു മനസ്സിലാക്കാനുള്ള വിവേചനബുദ്ധികൊണ്ട് നമുക്ക് മനസ്സിലാക്കണം , ദൈവത്തെ മനസ്സിരാക്കേണ്ട രീതികളും, ശൈലികളും ഒന്നൊന്നായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക