Image

വി.എസിന് കേരള ഹൗസില്‍ ഇഷ്ടമുറി ലഭിച്ചില്ല; ഉദ്യോഗസ്ഥര്‍ക്ക് മകന്റെ ശകാരം

Published on 17 April, 2017
വി.എസിന് കേരള ഹൗസില്‍ ഇഷ്ടമുറി ലഭിച്ചില്ല; ഉദ്യോഗസ്ഥര്‍ക്ക് മകന്റെ ശകാരം


  ന്യൂഡല്‍ഹി: കേരള ഹൗസില്‍ വി.എസ്. അച്യുതാനന്ദന് ഇഷ്ടപ്പെട്ട മുറി അനുവദിക്കാന്‍ വൈകിയതിനെ ചൊല്ലി ഉദ്യോഗസ്ഥര്‍ക്ക് മകന്‍ അരുണ്‍ കുമാറിെന്റ ശകാരം.  മകനും വി.എസും ക്ഷോഭിച്ചതിന് പിന്നാലെ മിനിറ്റുകള്‍ക്കകം വി.എസിെന്റ  204ാം നമ്പര്‍  ഇഷ്ടമുറി അദ്ദേഹത്തിന് അനുവദിച്ചു.  സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പെങ്കടുക്കാനായാണ് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍കൂടിയായ വി.എസ് തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയത്.  104ാം നമ്പര്‍ വി.െഎ.പി മുറിയാണ് വി.എസിന് കേരള ഹൗസ് അധികൃതര്‍ അനുവദിച്ചത്.  

 പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചിരുന്ന കാലത്ത്  ഡല്‍ഹിയിലെത്തുന്ന വേളയില്‍ കേരള ഹൗസിലെ 204ാം നമ്പര്‍ മുറിയിലാണ് വി.എസ് താമസിക്കാറ്. പത്തുദിവസം മുമ്പ് അറിയിച്ചിട്ടും എന്തുകൊണ്ട് സ്ഥിരം മുറി ലഭിച്ചില്ലെന്ന ചോദ്യവുമായാണ് മകന്‍ അരുണ്‍കുമാര്‍ കേരള ഹൗസ്‌ െറസിഡന്റ് കമീഷണറോട് കയര്‍ത്തത്.

വി.എസ് എത്തുേമ്പാള്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് 204ാം നമ്പര്‍ മുറിയിലുണ്ടായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥന്‍ വി.എസിെന്റ മകനെ അറിയിച്ചുവെങ്കിലും വി.എസിെന്റ സ്ഥിരം മുറി ജൂനിയര്‍ മന്ത്രിക്ക് നല്‍കിയത് എന്തിനെന്നായിരുന്നു മറുചോദ്യം.
  മുകള്‍ നിലയിലെ 204ാം നമ്പര്‍ മുറിയുടെ അതേ വലുപ്പവും സൗകര്യവുമുള്ളതാണ് താഴെ നിലയിലെ 104ാം നമ്പര്‍ മുറിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുനോക്കിയെങ്കിലും  വി.എസും മകനും അയഞ്ഞില്ല. നാട്ടിലേക്ക് മടങ്ങാനിരുന്ന മന്ത്രി രവീന്ദ്രനാഥിനെ വേഗത്തില്‍ ഒഴിപ്പിച്ച് 204ാം നമ്പര്‍  മുറി വി.എസിന് നല്‍കി പ്രശ്‌നം ഒതുക്കി.  

മുഖ്യമന്ത്രി, ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന മന്ത്രിമാര്‍, ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക്  മുന്‍ഗണനാക്രമത്തിലാണ് 104, 204 നമ്പര്‍ മുറികള്‍ അനുവദിക്കാറുള്ളത്.  മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിലുണ്ട്.  കേരള ഹൗസ് കോമ്പൗണ്ടില്‍ തന്നെയുള്ള പുതിയ കൊച്ചിന്‍ ഹൗസ് മന്ദിരത്തിലെ വി.വി.െഎ.പി മുറിയിലാണ് പിണറായി കഴിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക