Image

ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: മാര്‍ ബോസ്‌കോ പുത്തൂര്‍

Published on 17 April, 2017
ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: മാര്‍ ബോസ്‌കോ പുത്തൂര്‍

      മെല്‍ബണ്‍: ക്രൈസ്തവ  വിശ്വാസത്തിലെ ഏറ്റവും വലിയ തിരുനാളാണ് ഈശോയുടെ ഉത്ഥാനത്തിന്റെ തിരുനാളായ ഈസ്റ്റര്‍ എന്നും ഓരോ ഞായറാഴ്ചകളും ഈ തിരുനാളിന്റെ പുനരാവര്‍ത്തനമാണെന്നും മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍. മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ഈസ്റ്റര്‍ വിജില്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മള്‍ കര്‍ത്താവിനോട് കൂടെ ആയിരിക്കുന്‌പോഴാണ് അവിടുത്തെ ഉയിര്‍പ്പിന്റെ മഹിമയില്‍ പങ്കുചേരാനുള്ള അര്‍ഹതയും യോഗ്യതയും വിളിയും നമുക്ക് ലഭിക്കുന്നതെന്ന് മാര്‍ പുത്തൂര്‍ ഓര്‍മിപ്പിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒ നല്ല ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ രൂപതയിലെ എല്ലാ കുടുംബങ്ങള്‍ക്കും കഴിയട്ടെ എന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക