Image

കരുണ ടീച്ചര്‍ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി

Published on 17 April, 2017
കരുണ ടീച്ചര്‍ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി
   ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ കിലോ അഞ്ച് ഏരിയ കുടുംബവേദി കണ്‍വീനര്‍ കരുണ ടീച്ചര്‍ക്കും നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവുമായ മോഹനന്‍ നായര്‍ക്കും നവോദയ കിലോ അഞ്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

നവോദയ കേന്ദ്ര സെക്രട്ടറി ആസിഫ് കരുവാറ്റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപ്പുരം കുടുംബത്തിന് ഉപഹാരം സമ്മാനിച്ചു. നവോദയ ട്രഷറര്‍ സലാഹുദ്ദീന്‍ വെന്പായം, റഫീഖ് കണ്ണൂര്‍, മധു, ഷെറിന്‍, ജുമൈല അബു, സുനീര്‍ മോങ്ങം, സന്തോഷ് എന്നിവര്‍ സംസാരിച്ചു.

മോഹനന്‍ നായര്‍ ഹിറ്റാച്ചി കന്പനിയിലും കരുണ ടീച്ചര്‍ ബറിം അല്‍ സുഹൂര്‍ സ്‌കൂളിലെ അധ്യാപികയുമാണ്. മക്കളായ വിനീത്, വിനയ് ജിദ്ദയില്‍ ജോലി ചെയ്യുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക