Image

ഈസ്റ്റര്‍ സംഗമവും മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷവും 18 ന്

Published on 17 April, 2017
ഈസ്റ്റര്‍ സംഗമവും മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷവും 18 ന്


      ദുബായ്: കേരളത്തിലെ െ്രെകസ്തവ സഭകളുടെ ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) ഗള്‍ഫ് സോണിന്റെയും ദുബായ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഈസ്റ്റര്‍ സംഗമവും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ആഘോഷവും വിവിധ പരിപാടികളോടെ ഏപ്രില്‍ 18ന് (ചൊവ്വ) ആഘോഷിക്കുന്നു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആയിരിക്കും പരിപാടി.

ഈസ്റ്റര്‍ സംഗമത്തില്‍ വിവിധ സഭകളിലെ മേലധ്യക്ഷന്മാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അലക്‌സാഡ്രിയോസ് മാര്‍ തോമസ്, യാക്കോബ് മാര്‍ അന്തോണിയോസ്, മാര്‍ യോഹന്നാന്‍ ജോസഫ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വൈകുന്നേരം അഞ്ചിന് യുഎഇ ലെ എല്ലാ സഭകളിലെയും വൈദികരുടെ സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഈസ്റ്റര്‍ എഗ് പെയിന്റിംഗ് മത്സരം നടക്കും. വിവിധ വിഭാഗങ്ങളിലായി ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

ഏഴിന് നടക്കുന്ന 'ബോണാ ക്യംതാ’ ഈസ്റ്റര്‍ ആഘോഷത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷിക്കും. സമ്മേളനത്തില്‍ പങ്കെടുക്കന്ന വിശിഷ്ടതിഥിതികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനനഗരിയില്‍ ഒരുക്കിയിരിക്കുന്ന ആശംസാകാര്‍ഡില്‍ കൈയൊപ്പ് ചാര്‍ത്തും. കാര്‍ഡ് ജന്മദിനായ ഏപ്രില്‍ 27ന് തിരുമേനിക്ക് സമ്മാനിക്കും. സമ്മേളനത്തില്‍ തിരുമേനിയുടെ ജീവിതയാത്ര ഉള്‍പ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. യുഎയിലെ വിവിധ സഭകളിലെ ഗായകസംഘങ്ങള്‍ ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിക്കും. ചടങ്ങില്‍ യുഎയിലെ വിവിധ ഇടവകകളില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന വൈദികര്‍ക്കു യാത്രയപ്പും കെ സിസി പ്രസിദ്ധീകരണമായ 'എക്യുമെനിക്കല്‍ എക്കലേഷ്യാ’ പ്രകാശനം ചെയ്യും.

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. ഷാജി മാത്യൂസ് (ഗള്‍ഫ് സോണ്‍ പ്രസിഡന്റ്), ജോബി ജോഷ്വാ (ഗള്‍ഫ് സോണ്‍ സെക്രട്ടറി), മോനി എം .ചാക്കോ (ജനറല്‍ കണ്‍വീനര്‍), പോള്‍ ജോര്‍ജ് പൂവത്തേരില്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 1893564.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക