Image

ചിക്കാഗോയില്‍ നിന്നും കാണാതായ ജസ്റ്റിന്‍ ആന്റണിക്കു വേണ്ടി തിരച്ചില്‍ തുടരുന്നു

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 17 April, 2017
ചിക്കാഗോയില്‍ നിന്നും കാണാതായ ജസ്റ്റിന്‍ ആന്റണിക്കു വേണ്ടി തിരച്ചില്‍ തുടരുന്നു
ചിക്കാഗോ: ചിക്കാഗോയിലെ എല്‍മസ്റ്റില്‍ താമസക്കാരനായ ജസ്റ്റിന്‍ ആന്റണിയെകാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. 24 വയസ്സുകാരനായ ജസ്റ്റിന്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടില്‍ നിന്നും തന്റെ വെള്ളി നിറത്തിലുള്ള മൗണ്ടൈന്‍ ബൈക്കില്‍ പോയതിനുശേഷമാണ് കാണാതാകുന്നത്.

ബെല്‍വുഡിലെ പള്ളിയിലേക്ക് പോകുന്നു എന്ന സന്ദേശം കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു എങ്കിലും പള്ളിയില്‍ എത്തിയില്ല. തുടര്‍ന്ന് എല്‍മസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകള്‍ മൂന്നു ദിവസങ്ങളായിട്ടും ഫലം കണ്ടില്ല എന്നത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 630 530 3050 എന്ന എല്‍മസ്റ്റ് പോലീസിന്റെ ഫോണില്‍ വിവരങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
ചിക്കാഗോയില്‍ നിന്നും കാണാതായ ജസ്റ്റിന്‍ ആന്റണിക്കു വേണ്ടി തിരച്ചില്‍ തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക