Image

ബി.ജെ.പി പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ ചവിട്ടിക്കൊന്നു

Published on 18 April, 2017
ബി.ജെ.പി പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ ചവിട്ടിക്കൊന്നു


തൃശൂര്‍: ബി.ജെ.പി പ്രവര്‍ത്തകനെ ബി.ജെ.പി സംഘം ചവിട്ടിക്കൊന്നു. തൃശൂര്‍ പൂങ്കുന്നം ഹരിനഗര്‍ കോലോത്തുംപറമ്പില്‍ പരേതനായ മൂര്‍ത്തിയുടെ (മാധവന്‍) മകന്‍ ജയകുമാറി(44)നെയാണ്‌ കൊലപ്പെടുത്തിയത്‌.

ഞായറാഴ്‌ച പകലായിരുന്നു സംഭവം. ജയകുമാര്‍ ഉള്‍പ്പെടെയുള്ള സംഘം ഹരിനഗറിലെ പറമ്പില്‍ മദ്യപിക്കുന്നതിനിടെ തര്‍ക്കമുടലെടുക്കുകയും ഇത്‌ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകരായ സീതാറാം മില്‍ ലെയ്‌നിലെ പ്രസാദ്‌, ഹരിനഗര്‍ സ്വദേശികളായ സഞ്‌ജു, സഹോദരന്‍ സജി, കാര്‍ത്തിക്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന്‌ ജയകുമാര്‍ മൊഴി നല്‍കി.  ഇവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്‌.

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന്‌ അക്രമികള്‍ ജയകുമാറിനെ അടിച്ചുവീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന്‌ നിലത്തുവീണ ജയകുമാറിനെ അടിക്കുകയും തൊഴിക്കുകയുമായിരുന്നു. പിന്നീട്‌ ഇദ്ദേഹത്തെ അവിടെ ഉപേക്ഷിച്ച്‌ പ്രതികള്‍ പോവുകയും ചെയ്‌തു.
വയറിനേറ്റ ചവിട്ടാണ്‌ മരണകാരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.
തയ്യല്‍ത്തൊഴിലാളിയായ ജയകുമാര്‍ അവിവാഹിതനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക