Image

മമ്മൂട്ടിക്കൊപ്പം സുരേഷ്‌ ഗോപിയുടെ മകന്‍

Published on 18 April, 2017
മമ്മൂട്ടിക്കൊപ്പം സുരേഷ്‌ ഗോപിയുടെ മകന്‍


മമ്മൂട്ടി കോളേജ്‌ പ്രൊഫസറാകുന്ന ചിത്രത്തില്‍ നടന്‍ സുരേഷ്‌ ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്‌ വിദ്യാര്‍ഥിയാകുന്നു. അജയ്‌ വാസുദേവ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ ഗോകുല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്‌. 

2016ല്‍ മുദ്ദുഗവു എന്ന ചിത്രത്തില്‍ നായകനായാണ്‌ ഗോകുല്‍ അഭിനയരംഗത്തെത്തിയത്‌്‌. ഗോകുലിന്റെ രണ്ടാമത്തെ ചിത്രമാണിത്‌.

ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി കാര്‍ക്കശ്യക്കാരനായ അധ്യാപകനായി വേഷമിടും. മുകേഷ്‌, സലിംകുമാര്‍, ഉണ്ണിമുകുന്ദന്‍, മഖ്‌ബൂല്‍ സല്‍മാന്‍, കൈലാഷ്‌, കലാഭവന്‍ ഷാജോണ്‍ എന്നിവരും അഭിനയിക്കും.

വരലക്ഷ്‌മി ശരത്‌കുമാറും മഹിമ നമ്പ്യാരുമാണ്‌ നായികമാര്‍. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച്‌ മുഹമ്മദ്‌ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്‌ണയുടേതാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക