Image

ലോസ് ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു

സാന്റി പ്രസാദ് Published on 18 April, 2017
ലോസ് ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു
ലോസ് അഞ്ചെലെസ് : കാലിഫോര്‍ണിയയിലെ ഭാരതീയര്‍ ഇന്ത്യന്‍ പുതുവര്‍ഷം (വിഷു ) ഘംഭീരമായി ആഘോഷിച്ചു. ലോസ് ആഞ്ചെലെസിലെ ട്ടസ്റ്റിനിലുള്ള ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ പതിനഞ്ചിന് വൈകിട്ട് അഞ്ചു മണിമുതല്‍ രാത്രി പത്തു മണിവരെ ഒത്തുകൂടിയവര്‍ 'ഇന്ത്യ ഫെസ്റ്റ്' എന്ന പേരിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ വിവാഹരീതികള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പുതുമയാര്‍ന്ന രീതിയുള്ള ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ആയിരത്തോളം വരുന്ന കാണികളെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും കൊണ്ടുപോയ പ്രതീതിയുണ്ടാക്കി.

കേരളത്തിലെ വിവാഹ ചടങ്ങായിരുന്നു ആദ്യം സ്റ്റേജിലെത്തിയത്. ചുമര്‍ ചിത്രപ്രദര്‍ശനങ്ങളിലൂടെ കാലിഫോര്‍ണിയ മലയാളികള്‍ക്കിടയില്‍ പ്രശസ്തയായ സുനിത, ബിന്ദു, കവിത എന്നിവരുടെ രംഗസംവിധാനത്തില്‍ നെറ്റിപ്പട്ടവും മുത്തുകുടയുമേന്തി നില്‍ക്കുന്ന ഗജവീരന്മാരുടെ സാന്നിധ്യമുള്ള കേരളത്തനിമനിറഞ്ഞ വേദിയിലായിരുന്നു ചടങ്ങുകള്‍. തുടര്‍ന്നു തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ തനിമ ചോരാതെ അവരവരുടെ വിവാഹരീതികള്‍ അവതരിപ്പിച്ചു. ശ്രീ രവി വെള്ളത്തിരിയുടെ സഹായത്തോടെ ഒരുക്കിയ വിഷുക്കണിയും എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളികളുടെ നേതൃത്വത്തില്‍ തുടങ്ങിയ വിഷു ആഘോഷമാണ് ഏതാനും വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ "ഇന്ത്യഫെസ്റ്റ്' എന്ന പേരില്‍ അതി വിപുലമായും വര്‍ണാഭമായും ആഘോഷിക്കുന്നത്. ലോസ് ആഞ്ചെലെസ് ചിന്മയ മിഷന്‍ ആചാര്യ സ്വാമി ഈശ്വരാനന്ദ പുതുവത്സര സന്ദേശം നല്‍കി. ആഘോഷങ്ങള്‍ക്ക് ശേഷം ചിന്മയ മിഷന്‍ അംഗങ്ങള്‍ ഒരുക്കിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവ സമൃദ്ധമായ വിവാഹ സദ്യയും ഉണ്ടായിരുന്നു. നിരവധി തദ്ദേശ വാസികളും ഇത്തവണത്തെ ഇന്ത്യന്‍ പുതുവസരാഘോഷങ്ങളില്‍ പങ്കാളികളായി.
ലോസ് ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു
ലോസ് ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു
ലോസ് ആഞ്ചെലെസില്‍ ഇന്ത്യന്‍ പുതുവര്‍ഷം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക