Image

അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു

Published on 18 April, 2017
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു


അബര്‍ഡീന്‍: സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി
സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക
ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി യില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 8ാം തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ാം തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍  പീഡാനുഭവവാരം ആചരിച്ചു 

ഏപ്രില്‍ 8ാംതീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്കു
സന്ധ്യാ പ്രാര്‍ത്ഥനയും ഏപ്രില്‍ 9 ാം തീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ11,45ന്പ്രഭാതനമസ്‌കാരവും, ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍
വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന  എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണ വും തുടര്‍ന്നു . റവ .ഫാ:.ഫാ :മിജോ മാത്യുവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും,അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരുന്നു ഏപ്രില്‍10,11, തിയതി തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരുന്നു

ഏപ്രില്‍ 12 ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 . മുതല്‍
സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും,6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,
പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം
മുറിക്കലും ഉണ്ടായിരുന്നു .

ഏപ്രില്‍14 ാം തിയതി വെള്ളിയാഴ്ച രാവിലെ 7 നു “ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍14 ാം തീയതി രാവിലെ 7 മണിക്കു പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക
ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു
ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു
വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ
ശുശ്രുഷകള്‍ അവസാനിച്ചു.

ഏപ്രില്‍15  ാംതിയതി ശനിയാഴ്ച വൈകുന്നേരം 6 നു
ഉയര്‍പ്പുപെരുന്നാള്‍ നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ ഏപ്രില്‍ 15ാംതീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും,തുടര്‍ന്നു നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിച്ചു

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും
വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ച
സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ഇടവകയുടെ പേരില്‍ നന്ദിഅറിയിച്ചു

പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ:ഫാദര്‍. റവ .ഫാ :മിജോ
മാത്യു നേത്രുത്വം നല്‍കി .

പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive ,
AB 16  6 UF , Aberdeen , Scotland , UK,

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി  റവ ഫാ: എബിന്‍ മാര്‍ക്കോസ്  07736547476
സെക്രട്ടറി  രാജു വേലംകാല  07789411249, 01224 680500
ട്രഷറാര്‍  ജോണ്‍ വര്‍ഗീസ്  07737783234, 01224 467104

വാര്‍ത്ത അയച്ചതു: രാജു വേലംകാല

അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചുഅബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചുഅബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചുഅബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചുഅബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചുഅബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക