Image

കലാസന്ധ്യ 22ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 18 April, 2017
കലാസന്ധ്യ 22ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

      മെല്‍ബണ്‍: എന്റെ കേരളത്തിന്റ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന കലാസന്ധ്യ ഏപ്രില്‍ 22 (ശനി) ബ്രോഡ്‌മെഡോസ് പെനോല കാത്തലിക് കോളജില്‍ വൈകുന്നേരം ആറു മുതല്‍ നടക്കും. 

ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ഡ്യ്രു ജെസോപ്പ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 30 ഓളം കലാകാരന്മാരുടെ നേതൃത്വത്തില്‍ കര്‍ട്ടന്‍ റെയ്‌സര്‍, ചെണ്ടമേളം, ഗാനമേള, ബോളിവുഡ് ഡാന്‍സുകള്‍ തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി തിരുവാതിര തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ന്ധപാളങ്ങള്‍’ എന്ന നാടകവും അരങ്ങേറും. കേരളത്തിന്റെ രുചി ഭേദങ്ങളുമായി നാടന്‍ തട്ടുകടയും വിഭവ സമൃദ്ധമായ ഡിന്നറും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് 15 ഡോളറാണ് ടിക്കറ്റ് നിരക്ക്. 

ഐഎച്ച്എന്‍എ, ഇന്റഗ്രേറ്റഡ് അക്കൗണ്ടന്റന്‍സ്, എംകഐസ്, മൈ മെക്കാനിക് എന്നിവരാണ് കലാസന്ധ്യയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക