Image

കാരുണ്യസ്പര്‍ശം നടത്തി

Published on 18 April, 2017
കാരുണ്യസ്പര്‍ശം നടത്തി
  കുവൈത്ത് സിറ്റി: കൊയിലാണ്ടി സിഎച്ച് സെന്റര്‍ കുവൈത്ത് ചാപ്റ്റര്‍ 'കാരുണ്യ സ്പര്‍ശം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേസ് ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൊയിലാണ്ടി സിഎച്ച് സെന്ററിന്റെ ധന ശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചത്. 

മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സയിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ ടി.വി ലത്തീഫ് കൊല്ലം അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് വി.പി ഇബ്രാഹിം കുട്ടി പരിപാടിയക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സയിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. കുവൈത്ത് കെ എംസിസി പ്രസിഡന്റ് കെ.ടി.പി. അബ്ദു റഹിമാന്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, ട്രഷറര്‍ എം. കെ. അബ്ദു റസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, അത്തീഖ് കൊല്ലം, മുന്‍ഭാരവാഹികളായ ബഷീര്‍ ബാത്ത, സാലിഹ് ബാത്ത, റഊഫ് മഷ്ഹൂര്‍ തങ്ങള്‍, ഗാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍, പി.വി. ഇബ്രാഹിം, ബഷീര്‍ മേലടി, കൊയിലാണ്ടി സി.എച്ച്. സെന്റര്‍ ജനറല്‍ കണ്‍വീനര്‍ ഫവാസ് കാട്ടൊടി, ട്രഷറര്‍ അഹമ്മദ് കടലൂര്‍ പ്രസംഗിച്ചു. ടി.പി. നാസര്‍, കെ എംസിസി ഭാരവാഹികളായ ഇഖ്ബാല്‍ മാവിലാടം, എം.ആര്‍. നാസര്‍, സലാം ചെട്ടിപ്പടി, മുന്‍ ട്രഷറര്‍ എച്ച്. ഇബ്രാഹിംകുട്ടി, സി.എച്ച് സെന്റര്‍ ഭാരവാഹികളായ നിയാസ് കൊയി ലാണ്ടി,, നിസാര്‍ അലങ്കാര്‍, ഷാഫി കൊല്ലം, കരീം കവലാട്, അനുഷാദ് തിക്കോടി, കാസിം അബ്ദുള്ള, ഹനീഫ കടലൂര്‍, സുബൈര്‍ റവാ ബി, അബ്ദുറഹ് മാന്‍ വര്‍ദ് സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക