Image

കല കുവൈറ്റ് ബാലകലാമേള 2017: രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28ന് അവസാനിക്കും

Published on 18 April, 2017
കല കുവൈറ്റ് ബാലകലാമേള 2017: രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28ന് അവസാനിക്കും

 
കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ കല കുവൈറ്റ് ബിഇസി എക്‌സ്‌ചേഞ്ച് ബാലകലാമേളയിലെ മത്സരാര്‍ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28 ന് അവസാനിക്കാനിരിക്കെ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ചക്കു മുന്പായി www.kalakuwait.comഎന്ന വെബ്‌സൈറ്റ് മുഖേന പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

മേയ് അഞ്ചിന് (വെള്ളി) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കുവൈത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗഗാനം, മോണോആക്ട് തുടങ്ങിയ സ്‌റ്റേജിനങ്ങള്‍ക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായിരിക്കും.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് എവര്‍ റോളിംഗ് ട്രോഫിയും കലാതിലകം, കലാ പ്രതിഭ എന്നിവ നേടുന്നവര്‍ക്ക് സ്വര്‍ണ മെഡലും സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മേയ് 19ന് നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ മയൂഖം 2017ല്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: 66015200, 97262978, 60778686, 96639664, 50292779, 24317875.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക