Image

കുവൈത്തില്‍ മലയാളി ബാലിക വീണു മരിച്ചു

Published on 18 April, 2017
കുവൈത്തില്‍ മലയാളി ബാലിക വീണു മരിച്ചു


     കുവൈത്ത് സിറ്റി: മലയാളി ബാലിക വീണു മരിച്ചു. പത്തനംതിട്ട മുരിഞ്ഞക്കല്‍ പാലനില്‍ക്കുന്നതില്‍ ധനേഷ് ദേവിമോള്‍ ദന്പതികളുടെ മകള്‍ ദ്യുതി എന്ന ഒന്നരവയസുകാരിയാണ് ഗോവണിയില്‍നിന്ന് വീണ് മരിച്ചത്. 

ശനിയാഴ്ച രാത്രി ഒന്പതരയോടെയാണ് സംഭവം. വീട്ടിലെ ജോലിക്കാരി മാലിന്യം പുറത്ത് കളയാന്‍ പോകവേ പിന്നാലെ നീങ്ങിയ കുട്ടി ഗോവണിയുടെ വിടവുള്ള ഗ്രില്‍ വഴി താഴേയ്ക്ക് വീണാണ് അപകടം. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കള്‍ പിറകെ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഷെവറോണ്‍ കന്പനിയില്‍ ഉദ്യോഗസ്ഥനാണ് ധനീഷ്. ത്വയ്ബ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സാണ് ദേവിമോള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമം കെകഐംഎ മാഗ്‌നറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക