Image

നിതീഷിന്റെ കുടുംബത്തിന് കേളിയുടെ കൈത്താങ്ങ്

Published on 18 April, 2017
നിതീഷിന്റെ കുടുംബത്തിന് കേളിയുടെ കൈത്താങ്ങ്
 റിയാദ്: കഴിഞ്ഞ മാസം സൗദി അറേബ്യയിലെ ലൈല അഫ്‌ലാജില്‍ മരിച്ച നിതീഷിന്റെ കുടുംബത്തിന് കേളി ധനസഹായം നല്‍കി. പികെ ശശി എംഎല്‍എ നിതീഷിന്റെ വീട്ടിലെത്തി നിതീഷിന്റെ പിതാവ് പരിയാരത്ത് രാമകൃഷ്ണന് കേളിയുടെ കുടുംബസഹായം കൈമാറി. 

പാലക്കാട് ജില്ലയിലെ കരിന്പുഴ കുലിക്കിലിയാട് പരിയാരത്ത് രാമകൃഷ്ണന്റെ മകനായ നിതീഷ് ഒരു വര്‍ഷം മുന്‍പാണ് സൗദിയിലെത്തിയത്. 

നിതീഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി റിയാദ് കേളി കലാ സ്വാംസ്‌കാരികവേദി അല്‍ഖര്‍ജ് ഏരിയയിലെ ലൈല അഫ്‌ലാജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുടുംബസഹായം സമാഹരിച്ചത്. 

കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മൂസ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് അഡ്വ: മജീദ്, സെക്രട്ടറി വി.കെ. ഉമ്മര്‍, കേളി ലൈല അഫ്‌ലാജ് യൂണിറ്റ് ട്രഷറര്‍ ഫൈസല്‍ ഒറ്റപ്പാലം, കേളി മുന്‍ കേന്ദ്ര രക്ഷാധികാരി സമിതി അംഗം ചാമുണ്ണി ആലത്തൂര്‍, എം. മോഹനന്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്ത് മൊയ്തീന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക