ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആറാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച
നടക്കും. പ്രചാരണം ഇന്നു വൈകുന്നേരം സമാപിക്കും. അജിത് സിംഗിന്റെ പുത്രന് ജയന്ത്
ചൗധരിയുള്‍പ്പെടെ പ്രമുഖര്‍ ഇവിടെ മത്സരിക്കുന്നു.
മഥുര ജില്ലയിലെ മാന്ത്
നിയമസഭാമണ്ഡലത്തിലാണു ജയന്ത് ചൗധരി ജനവിധി തേടുന്നത്. കോണ്‍ഗ്രസ്-ആര്‍എല്‍ഡി
സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെടുന്ന
നേതാവാണദ്ദേഹം ബിജെപിയിലെ പ്രതാപ് സിംഗ്, ബിഎസ്പി പ്രതിനിധി രാംപാല്‍ സിംഗ്
എന്നിവരാണു മുഖ്യഎതിരാളികള്‍. തൊട്ടടുത്ത ഛാന്ദാ മണ്ഡലത്തിലാണു കൃഷിമന്ത്രി
ബിഎസ്പിനേതാവു ചൗധരി ലക്ഷ്മി നാരായണ ജനവിധി തേടുന്നത്.