Image

നിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നു

ജയിസണ്‍ മാത്യു Published on 19 April, 2017
നിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നു
ടൊറോന്റോ : കലാസാംസ്‌കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ് ' മെയ് 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായല്‍ ബാങ്കറ്റ് ഹാളില്‍ വൈവിധ്യമായ പരിപാടികളോടെ 'മാതൃദിനം ' ആഘോഷിക്കുന്നു.

ആഘോഷത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങള്‍ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ 25 ന് മുന്‍പ് ഫോട്ടോകള്‍ അയക്കേണ്ടതാണ്. ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഫോട്ടോകള്‍ വേണം അയക്കാന്‍. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും പരിപാടിയുടെ അന്നേ ദിവസം സന്നിഹിതരായിരിക്കണമെന്നുള്ള നിബന്ധനയുമുണ്ട് . മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് www.ddshows.com സന്ദര്‍ശിക്കുക.

അമ്മമാര്‍ക്ക് വേണ്ടി ഗ്രീറ്റിംഗ് കാര്‍ഡ് ഉണ്ടാക്കിയും ഈ വര്‍ഷം സമ്മാനങ്ങള്‍ നേടാം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഈ മത്സരം. കാര്‍ഡ് ഉണ്ടാക്കി അത് സ്‌കാന്‍ ചെയ്തു മത്സരത്തിന് അയക്കാം. പ്രോഗ്രാമിന് വരുന്‌പോള്‍ കാര്‍ഡ് സംഘാടകരെ ഏല്പിക്കണം. സമര്‍പ്പിക്കപ്പെട്ട കാര്‍ഡുകള്‍ പ്രദര്‍ശനത്തിന് വെക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ഡുകള്‍ക്കു സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്യും.
മത്സരത്തിന് അയക്കുന്ന കാര്‍ഡുകള്‍ അവരുടെ അമ്മമാര്‍ക്ക് തന്നെ സ്റ്റേജില്‍ വച്ച് സമ്മാനമായി നല്‍കുന്നതാണ്.

അമ്മമാര്‍ക്കുവേണ്ടി എഴുതി സമ്മാനങ്ങള്‍ നേടാനും ഈ വര്‍ഷം അവസരമുണ്ട്. കഴിവുള്ള ആളുകള്‍ക്ക് തങ്ങളുടെ അമ്മമാരെക്കുറിച്ച് (ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും , ഏതു തരത്തിലുള്ള സാഹിത്യ സൃഷ്ടിയുമാകാം ) എഴുതി അയച്ചുകൊടുത്താല്‍ 'റൈറ്റ് ആന്‍ഡ് വിന്‍ ' (Write & Win ) മത്സരത്തില്‍ പങ്കെടുക്കുകയും അമ്മമാര്‍ക്കുവേണ്ടി സമ്മാനങ്ങള്‍ നേടുകയും ചെയ്യാം.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 1 ന് മുന്‍പ് എന്‍ട്രികള്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ www.ddshows.com ലഭ്യമാണ്.

പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മക്കും ഏറ്റവും കൂടുതല്‍ മക്കളുള്ള അമ്മക്കും സമ്മാനങ്ങള്‍ കാത്തിരിപ്പുണ്ട്. നിങ്ങളുടെ അറിവില്‍ ഈ സമ്മാനങ്ങള്‍ നേടാന്‍ അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാനുള്ള സൗകര്യം അവരുടെ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ നിലവാരത്തിലുള്ള വൈവിധ്യമാര്‍ന്ന കലാവിരുന്നുകളാണ് മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് .
മുതിര്‍ന്നവര്‍ക്ക് 30 ഡോളാരാണ് ടിക്കറ്റ് നിരക്ക് . കുട്ടികള്‍ക്ക് 20 ഡോളറും.

മാതൃത്വത്തിന്റെ പടിവാതുക്കല്‍ നില്ക്കുന്ന ഗര്‍ഭിണി മുതല്‍ ഏറ്റവും പ്രായം കൂടിയ അമ്മവരെയുള്ള 200ലേറെ അമ്മമാരെ വേദിയില്‍ ആദരിക്കുന്ന മഹത്തായ ഒരു സംഭവമായിരിക്കും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഇത്തവണത്തെ മാതൃ ദിനാഘോഷം.
'മാതൃത്വം എല്ലാ ദിവസവും ബഹുമാനിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണ്. മാതൃദിനം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. മാതൃദിനം ആഘോഷിക്കന്നത് വഴി നമ്മുടെ അമ്മമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണനയും സ്‌നേഹവും കരുതലും ലഭിക്കുന്നുണ്ടോയെന്ന് മക്കള്‍ക്ക് പുനര്‍വിചിന്തനം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത് ' മാതൃദിന ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ddshows .com സന്ദര്‍ശിക്കുകയോ മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് (416 .788 .6412 ), കോര്‍ഡിനേറ്റര്‍മാരായ ഗീതാ ശങ്കരന്‍ (647.385.9657 ), ബീരേന്ദ്ര രാജപ്രയാര്‍ (647. 973 .2817 ) സുദര്‍ശന്‍ മീനാക്ഷി സുന്ദരം (416 .509 .0844 ) ജയമോഹന്‍ മേനോന്‍ (647.703.1154 )എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

വെബ്‌സൈറ്റ് : www.ddshows.com
നിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നുനിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നുനിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നുനിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക