Image

അയര്‍ക്കുന്നം മറ്റക്കര സംഗമം; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഉമ്മന്‍ ചാണ്ടി മനസു തുറന്നു

Published on 19 April, 2017
അയര്‍ക്കുന്നം  മറ്റക്കര സംഗമം; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഉമ്മന്‍ ചാണ്ടി മനസു തുറന്നു
   ലണ്ടന്‍: അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നുമായി യുകെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ച സ്ഥലം എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി അനദ്യോഗികരമായ കാരണത്താല്‍ സംഗമം നടക്കുന്ന ഏപ്രില്‍ 29 ന് നാട്ടില്‍ ഉണ്ടാവേണ്ടതിനാല്‍ ഇത്തവണത്തെ സംഗമത്തില്‍ സംബന്ധിക്കുവാന്‍ സാധിക്കുകയില്ലെന്ന് സംഘാടകരെ അറിയിച്ചു. താമസിയാതെ യുകെ സന്ദര്‍ശിക്കുമെന്നും ആ അവസരത്തില്‍ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. സംഗമത്തിന് എല്ലാവിധ വിജയങ്ങളും ആശംസിച്ചു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഉമ്മന്‍ ചാണ്ടി മനസു തുറന്നത്.

അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന്റെ മുഖ്യാതിഥിയായി എത്തുന്ന ജോസ് കെ. മാണി എംപിയും സംഗമത്തിന്റെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍ ജയ്‌മോന്‍, മറ്റക്കര പ്രദേശങ്ങളടങ്ങുന്ന അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ഏബ്രഹാം, അയര്‍ക്കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ദീര്‍ഘനാള്‍ അയര്‍ക്കുന്നം സ്‌കൂളില്‍ അധ്യാപകനുമായിരുന്ന ജയിംസ് കുന്നപ്പള്ളി എന്നിവരും യുകെയിലെ അയര്‍ക്കുന്നം മറ്റക്കര പ്രഥമ കുടുംബ സംഗമത്തിന് സര്‍വവിധ ഭാവുകങ്ങളും വിജയങ്ങളും ആശംസിച്ചു. 

അയര്‍ക്കുന്നത്തും മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും ഈപ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹ ബന്ധമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. ജിസിഎസ്ഇ / എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ ചടങ്ങില്‍ ആദരിക്കും. ഓരോ വര്‍ഷവും കലാകായിക വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്. 

വിവരങ്ങള്‍ക്ക്: സി.എ. ജോസഫ് (ജനറല്‍ കണ്‍വീനര്‍) 07846747602, ജോജി ജോസഫ് 07809770943, ഷൈനു ക്ലയര്‍ മാത്യൂസ് 07872514619, ബാലസജീവ് കുമാര്‍ 07500777681.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക