Image

കരുളായി ഫെസ്റ്റ് 21 ന്

Published on 19 April, 2017
കരുളായി ഫെസ്റ്റ് 21 ന്


      ജിദ്ദ: ജിദ്ദയിലെ കരുളായി പഞ്ചായത്ത് സ്വദേശികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘം (കെപിഎസ്) എട്ടാം വാര്‍ഷികം ന്ധകരുളായി ഫെസ്റ്റ് 2017’ എന്ന പേരില്‍ ഏപ്രില്‍ 21 ന് (വെള്ളി) ആഘോഷിക്കുന്നു.

പലസ്തീന്‍ സ്ട്രീറ്റിലുള്ള ഇസ്തിറാ ദുര്‍റയില്‍ പകലും രാത്രിയുമായി നടക്കുന്ന പരിപാടിയില്‍ കായിക കലാ മത്സരങ്ങളും അരങ്ങേറും.

ഉച്ചകഴിഞ്ഞ് മുതല്‍ രാത്രി ഏഴു വരെ ഫുട്‌ബോബോള്‍ ടൂര്‍ണമെന്റ്, വടംവലി, ഷട്ടില്‍ മല്‍സരങ്ങള്‍, കുട്ടികള്‍ക്കായുള്ള വിവിധ കായിക മത്സരങ്ങള്‍ എന്നിവ നടക്കും. രാത്രി ഏഴു മുതല്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപ്രകടനങ്ങളും നടക്കും. റിയാദിലേയും ജിദ്ദയിലേയും പ്രശസ്ത ഗായകര്‍ ഒരുക്കുന്ന സംഗീത വിരുന്നും മെഗാ ബംബര്‍ സമ്മാന നറുക്കെടുപ്പും ഗ്രാന്റ് െ്രെപസ് നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായിരിക്കും.

ജിദ്ദക്കു പുറമെ മക്ക, തായിഫ്, റാബക് എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. കുടുംബിനികളും കുട്ടികളുമടക്കം വന്‍ ജനാവലി പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്ന് ഭാരവാഹികളായ സി.പി മുഹമ്മദ്കുട്ടി, നാസര്‍ കരുളായി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക