Image

ജിദ്ദ നവോദയ കുടുംബവേദി യാത്രയയപ്പ് നല്‍കി

Published on 19 April, 2017
ജിദ്ദ നവോദയ കുടുംബവേദി യാത്രയയപ്പ് നല്‍കി
  ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം കരുണ ടീച്ചര്‍ക്ക് നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. 

ഷിഫ ജിദ്ധ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുടുംബവേദി ആക്ടിംഗ് കണ്‍വീനര്‍ മുസാഫര്‍ പാണക്കാട് അധ്യക്ഷത വഹിച്ചു. വനിതാവേദി കണ്‍വീനര്‍ ജുമൈല അബു ഉപഹാരം സമ്മാനിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റി മെംബര്‍മാരായ അബാസ് ഇരുന്പുഴി, വിജി വിജയകുമാര്‍, അബു നാണത്ത്, ഹഫ്‌സ മുസാഫര്‍, മുംതാസ് അബാസ്, സത്യന്‍, സുവിജ സത്യന്‍, റഫീഖ് പത്തനാപുരം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക