Image

ബംഗ്ലൂര്‍ റസല്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ, മലയാളികളുടെ കടകള്‍ കത്തി നശിച്ചു

Published on 26 February, 2012
ബംഗ്ലൂര്‍ റസല്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ, മലയാളികളുടെ കടകള്‍ കത്തി നശിച്ചു
ബംഗ്ലൂര്‍: ബാംഗ്ലൂരിലെ ശിവാജി നഗറിലെ റസല്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ. ശനിയാഴ്‌ചയുണ്ടായ തീപിടുത്തത്തില്‍ മലയാളികളുടെ നിരവധി കടകള്‍ കത്തി നശിച്ചു. ആളപായമില്ല. കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടമുണ്ടായി. 30ലധികം ഫയര്‍ എന്‍ജിനുകള്‍ ആറ്‌ മണിക്കൂറിലധികം പരിശ്രമിച്ചാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ സൂചന. 174 കടകള്‍ പൂര്‍ണമായി കത്തിനശിച്ചതായാണ്‌ ഔദ്യോഗിക സ്ഥിരീകരണം. അതേസമയം, 300ഓളം കടകള്‍ക്ക്‌ നാശനഷ്ടമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു.

1927ല്‍ റസല്‍ മാര്‍ക്കറ്റ്‌ ആരംഭിച്ചത്‌ മുതല്‍ കച്ചവടം നടത്തുന്ന മലയാളികളുടെ കടകളാണ്‌ നശിച്ചത്‌. ചാവക്കാട്‌ സ്വദേശി എം.കെ. ഹംസയുടെ രണ്ട്‌ കടകളും ഒരു ഗോഡൗണും കൊടുങ്ങല്ലൂര്‍ സ്വദേശി ഒ.കെ. അബ്ദുല്ലക്കുട്ടിയുടെ ഒരു കടയും ഗോഡൗണും കത്തിനശിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി ഇ.കെ. മുഹമ്മദിന്റെ രണ്ട്‌ കടയും എരമംഗലം സ്വദേശി മൊയ്‌തുട്ടിയുടെ മൂന്ന്‌ കടകളും പൂര്‍ണമായി നശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക