Image

ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോസിയേഷന്‍ 'സരിഗമ 2017 ' ടാലെന്റ്‌റ് ഷോ സംഘടിപ്പിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 April, 2017
ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോസിയേഷന്‍  'സരിഗമ 2017 ' ടാലെന്റ്‌റ് ഷോ സംഘടിപ്പിച്ചു.
ഓസ്റ്റിന്‍ : നോര്‍ത്ത് അമേരിക്കയിലെ ഓസ്റ്റിന്‍ മലയാളീ കൂട്ടായ്മ 'ഗാമ' നടത്തി വരുന്ന  2017 ലെ കുട്ടികളുടെ ടാലെന്റ്‌റ് ഷോ 'സരിഗമ 2017 ' കഴിഞ്ഞ ശനിയാഴ്ച ലാഗോ  വിസ്ത പാക് സെന്ററില്‍  വളരെ വിപുലമായി സംഘടിപ്പിച്ചു. നൂറോളം കൊച്ചു കലാകാരന്മാരും കലാകാരികളും അണിനിരന്ന ഈ 'ടാലെന്റ്‌റ് ഷോ' രണ്ടു ദിവസങ്ങളായാണ് നടത്തിയത്.

'ഗാമ' യുടെ 4  മത്തെ പ്രസിഡന്റ് ആയിരുന്ന റെനില്‍ ചാണ്ടി ഈ വര്‍ഷത്തെ സരിഗമ 2017 ഉല്‍ഘടനം ചെയ്തു.ഇപ്പോഴത്തെ  പ്രസിഡന്റ് ആയ ശങ്കര്‍ ചന്ദ്രമോഹന്‍ സദസിനെ സ്വാഗതം ചെയ്തു കൊണ്ട് കലാവിരുന്നിനു രാവിലെ 11 മണിക്ക് തുടക്കം കുറിച്ചു. ഇന്‍സ്ട്രമെന്റല്‍, ക്ലാസിക്കല്‍, വെസ്‌റ്റേണ്‍, ബോളിവുഡ് എന്നീ  ഇന്നങ്ങളിലാണ് കുട്ടികള്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചത്. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന പ്രകടനങ്ങളില്‍ നിന്നും മികച്ചതു തെരഞ്ഞെടുക്കാന്‍  പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ തന്നെ ഉണ്ടായിരുന്നു.

സമാപന ചടങ്ങില്‍ ലിസ തോമസ്(ഗാമ സെക്രട്ടറി) നന്ദി പ്രസംഗവും, ശിവ പ്രസാദ് വളപ്പില്‍ (ഗാമ വൈസ് പ്രസിഡന്റ്), ബിപിന്‍ രവി (ഗാമ ട്രെഷറര്‍) എന്നിവര്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഓസ്റ്റിനിലെ സൗത്ത് ഇന്ത്യന്‍ റെസ്റ്ററെന്റ് ആയ മദ്രാസ് പാവലിയനിലെ വിഭവ സമൃദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണവും വിളമ്പിയിരുന്നു.

'ഗാമ' അഥവാ ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോയ്‌സിയേഷന്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിക്കു വേണ്ടി വര്ഷം മുഴുവന്‍ പല തരത്തിലുള്ള ചാരിറ്റബിളും സാംസ്‌കാരികമായ പരിപാടികളും നടത്തി വരാറുണ്ട്. ഗാമക്കുവേണ്ടി ഭാഗീരഥി  രബിശങ്കര്‍ (ബോര്‍ഡ് ഡയറക്ടര്‍)  അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gama-austin.com

ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോസിയേഷന്‍  'സരിഗമ 2017 ' ടാലെന്റ്‌റ് ഷോ സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക