Image

വെടിവെയ്‌പ്‌: ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങില്ലെന്ന്‌ ആന്റണി

Published on 26 February, 2012
വെടിവെയ്‌പ്‌: ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങില്ലെന്ന്‌ ആന്റണി
ന്യൂദല്‍ഹി: കടലിലെ വെടിവെപ്പില്‍ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇറ്റലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങില്ലെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ്‌ നടക്കുന്നതെന്നും കേന്ദ്രം സംസ്ഥാനത്തിന്‌ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കേസില്‍ കഴിഞ്ഞ ദിവസം കൊല്ലം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കപ്പലില്‍ പരിശോധന നടത്തിയ പൊലീസ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ വെടിയുതിര്‍ത്ത തോക്ക്‌ കണ്ടെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക