Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു

ബ്രിജിറ്റ് ജോര്‍ജ്‌ Published on 20 April, 2017
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: അനുരഞ്ജനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയുണര്‍ത്തിയ വിശുദ്ധവാരാചരണം കഴിഞ്ഞു മാനവരാശിയെ പാപത്തിന്റെ കാരങ്ങളില്‍നിന്നും മോചിപ്പിച്ച് മോക്ഷത്തിലേക്കുള്ള വഴികാണിച്ചുതന്ന നിത്യരക്ഷകന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പുതിരുനാള്‍ മാര്‍തോമാശ്ലീഹാ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി ആചരിച്ചു.

ഏപ്രില്‍ 16, ശനിയാഴ്ച്ച വൈകിട്ട് 7 ന് ഉയിര്‍പ്പുതിരുനാളിന്റെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. അതേസമയംതന്നെ ഇംഗ്ലീഷില്‍ കുട്ടികള്‍ക്കായി ദേവാലയത്തിന്റെ ബേസ്‌മെന്റ് ചാപ്പലില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ. ഡോ. ജെയിംസ് ജോസഫ്, ഫാ. പോള്‍ ചൂരത്തൊട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, റവ. ഡോ. ഷീന്‍ പയസ് പാലയ്ക്കത്തടം, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, ഫാ. സിജു ജോര്‍ജ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും പരമ്പരാഗതരീതിയില്‍ ആഘോഷമായ മലയാളം ദിവ്യബലിയും നടത്തപ്പെട്ടു.

ഫാ. പോള്‍ ചാലിശ്ശേരി സന്ദേശം നല്‍കി. മാലാഖാമാര്‍ ഉയിര്‍ത്തെണീറ്റ ക്രിസ്തുവിനുവേണ്ടി അവിടുത്തെ കബറിടം മൂടിയിരുന്ന ഭാരമുള്ള കല്ലുകള്‍ എടുത്തുമാറ്റിയതുപോലെ വിശ്വസികളുടെ അടക്കപ്പെട്ട പ്രതീക്ഷകളുടെ വാതിലുകള്‍ തുറന്നു സന്തോഷം പകരുന്ന ദിവസമാണ് ഉയിര്‍പ്പുതിരുന്നാളെന്ന് ഫാ. പോള്‍ ഓര്‍മ്മിപ്പിക്കുകയും ഈ സന്തോഷം ജീവിതത്തില്‍ എന്നും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അതിനുശേഷം ഉത്ഥിതനായ ക്രിസ്തുവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദിക്ഷണത്തിനുശേഷം ഉയിര്‍പ്പിന്റെ പ്രതീകമായ തിരുഗ്രന്ഥവും തിരുസ്വരൂപവും കാര്‍മ്മികരും ശുശ്രൂഷികളും ചുംബിച്ചു. ഇടവകയിലെ ഗായകസംഘം ആലപിച്ച ശ്രുതിമധുര ഗാനങ്ങള്‍ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി.
ഓശാനമുതല്‍ ഉയിര്‍പ്പുതിരുനാള്‍ വരെയുള്ള തിരുക്കര്‍മ്മങ്ങളില്‍ സജീവമായി പങ്കുചേര്‍ന്ന വിശ്വാസികള്‍ക്കും ഈ ദിവസങ്ങളില്‍ കാര്‍മ്മികത്വം വഹിച്ച വൈദികര്‍ക്കും ശുശ്രൂഷികള്‍ക്കും ഗായകസംഘത്തിനും സിസ്‌റ്റേഴ്‌സിനും കൈക്കാരന്‍മാര്‍ക്കും ഉയിര്‍പ്പുതിരുന്നാളിന്റെ പ്രതീതിയുണര്‍ത്തുന്നവിധം മനോഹരമായി അള്‍ത്താര അലങ്കരിച്ചവര്‍ക്കും ഫാ. അഗസ്റ്റിന്‍ നന്ദി പറഞ്ഞു. 

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, ദീര്‍ഘകാലം ശുശ്രൂഷികളായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ജോസ് കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ജോണ്‍ തയില്‍പീടിക, ജോമി ജേക്കബ്, ബേബി മലമുണ്ടക്കല്‍, സാന്റി തോമസ്, തോമസ് ആലുംപറമ്പില്‍, ആന്റണി ആലുംപറമ്പില്‍, ജോണ്‍ ഓശാനമുതല്‍ ഉയിര്‍പ്പുതിരുനാള്‍ വരെയുള്ള തിരുക്കര്‍മ്മങ്ങളില്‍ സജീവമായി പങ്കുചേര്‍ന്ന വിശ്വാസികള്‍ക്കും ഈ ദിവസങ്ങളില്‍ കാര്‍മ്മികത്വം വഹിച്ച വൈദികര്‍ക്കും ശുശ്രൂഷികള്‍ക്കും ഗായകസംഘത്തിനും സിസ്‌റ്റേഴ്‌സിനും കൈക്കാരന്‍മാര്‍ക്കും ഉയിര്‍പ്പുതിരുന്നാളിന്റെ പ്രതീതിയുണര്‍ത്തുന്നവിധം മനോഹരമായി അള്‍ത്താര അലങ്കരിച്ചവര്‍ക്കും ഫാ. അഗസ്റ്റിന്‍ നന്ദി പറഞ്ഞു. 

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം, ദീര്‍ഘകാലം ശുശ്രൂഷികളായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ജോസ് കടവില്‍, ചെറിയാന്‍ കിഴക്കേഭാഗം, ജോണ്‍ തയില്‍പീടിക, ജോമി ജേക്കബ്, ബേബി മലമുണ്ടക്കല്‍, സാന്റി തോമസ്, തോമസ് ആലുംപറമ്പില്‍, ആന്റണി ആലുംപറമ്പില്‍, ജോണ്‍ നടക്കപ്പാടം എന്നിവര്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് യുക്കറിസ്റ്റിക് മിനിസ്‌റ്റേഴ്‌സ് സിര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അതിനുശേഷം മലയാളം സ്‌കൂള്‍ അദ്ധ്യാപകരായി സ്ത്യുത്യര്‍ഹ സേവനമനുഷ്ഠിച്ച അലക്‌സ് കുതുകല്ലെന്‍, ജോണ്‍ തെങ്ങുംമൂട്ടില്‍, റോയ് തോമസ് വരകില്‍പറമ്പില്‍, റോസമ്മ തേനിയപ്ലാക്കല്‍, സിറിയക് തട്ടാരേട്ട്, ഐഷ ലോറെന്‍സ്, ജില്‍സി മാത്യുഎന്നിവരെ  മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഇടവകസമൂഹത്തിനു മുമ്പാകെ പ്ലാക്കുകള്‍ നല്‍കി അംഗീകരിച്ചു. മനോജ് വലിയത്തറയുടെ നേതൃത്വത്തില്‍ പാരിഷ് ഹാളില്‍ സജ്ജമാക്കിയിരുന്ന സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ക്കു തിരശ്ശീല വീണു.

ഏപ്രില്‍ 14 വൈകിട്ട് 7 ന് പെസഹാതിരുനാള്‍ ആചരിക്കപ്പെട്ടു. യേശുക്രിസ്തു ഈലോകം വിട്ടു പോകുവാന്‍ സമയമായപ്പോള്‍ തന്റെ സ്വന്തം ജനതയോടുള്ള ശാശ്വതസ്‌നേഹത്തിന്റെ പ്രതീകവും വിനയത്തിന്റെ മാതൃകയും കാട്ടുന്നതിനായി തന്റെ 12 ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ടു ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് 12 കുട്ടികളുടെ കാലുകള്‍ കഴുകി ചുംബിച്ചു. വിശുദ്ധകുര്‍ബാനയ്ക്കും കാല്കഴുകല്‍ശുശ്രൂഷയ്ക്കും ശേഷം ആരാധനയും ഈശോ വിശുദ്ധകുര്‍ബാന സ്ഥപിച്ചതിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ട് അപ്പംമുറിക്കല്‍ ശുശ്രൂഷയും നടന്നു. ചടങ്ങുകള്‍ക്ക് കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തിങ്കല്‍, ലുക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോ കണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്‌

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക