Image

മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയുടെ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു

Published on 20 April, 2017
മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയുടെ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു
മോഹന്‍ലാലിനെ ജോക്കര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. മാസ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് കമല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ കളിയാക്കിയിട്ട പോസ്റ്റ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോര്‍ട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫേസ്ബുക്കിലിട്ടത്.

വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്‌റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫേസ്ബുക്ക് അധികൃതര്‍ പോസ്റ്റ് റിമൂവ് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസ്റ്റുകള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പൊതുവേ റിമൂവ് ചെയ്യുക. ഇത്തരത്തില്‍ മേലില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനെതിരെ കെആര്‍കെയ്ക്ക് മുന്നറിയിപ്പും നല്‍കും. അതേസമയം ഫേസ്ബുക്കില്‍ കെആര്‍കെയുടെ പേജിലെ പൊങ്കാലയും തെറിവിളിയും പൂര്‍വാധികം ശക്തിയായി തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക