കോഴിക്കോട്: ആയിരത്തി അഞ്ഞൂറുകോടി രൂപയുടെ നിര്ദ്ദിഷ്ടമോണോ റെയില്‍
പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ മുന്‍ ഡല്‍ഹി മെട്രോ കോര്പറേഷന്
ചെയര്മാന് ഇ. ശ്രീധരന് പരിശോധന നടത്തി. മെഡിക്കല്‍ കോളേജിനെയും കോഴിക്കോട്
വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്ന പദ്ധതി മൂന്നു ഘട്ടങ്ങളിലായാണ്
നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര
വരെയുള്ളത്. രണ്ടാം ഘട്ടം മീഞ്ചന്ത മുതല്‍ കരിപ്പൂര്‍ വരെയും മൂന്നാം ഘട്ടം
എലത്തൂര്‍ മുതല്‍ കോഴിക്കോട് വരെയുമാണ്.
ആദ്യഘട്ടമായി മെഡിക്കല്‍ കോളേജ്
മുതല്‍ രാമനാട്ടുകര വരെയുള്ള പ്രദേശത്തെ 13 സ്ഥലങ്ങളാണ് ശ്രീധരന് പരിശോധിച്ചത്.
തിങ്കളാഴ്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞുമായി അദ്ദേഹം ചര്‍ച്ച
നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല