Image

ബ്രിട്ടീഷ് ഇടക്കാല തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ തീരുമാനം പാര്‍ലമെന്റ് അംഗീകരിച്ചു

Published on 20 April, 2017
ബ്രിട്ടീഷ് ഇടക്കാല തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ തീരുമാനം പാര്‍ലമെന്റ് അംഗീകരിച്ചു
  ലണ്ടന്‍: ബ്രിട്ടനില്‍ ജൂണ്‍ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. പൊതുസഭയില്‍ നടന്ന െേവാട്ടടുപ്പില്‍ 13 നെതിരെ 522 പേര്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാര്‍ലമെന്റന്റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങും. ചൊവ്വാഴ്ചയാണ് ജൂണില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയത്. 

2020ല്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബ്രെക്‌സിറ്റാനന്തരം ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രി പദം രാജിവച്ചതോടെയാണ് തെരേസ മേ അധികാരമേറ്റത്. ജൂണ്‍ 23ന് നടന്ന ഹിതപരിശോധനയില്‍ തേരേസ മേ പിന്തുണച്ചിരുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനായിരുന്നു. തെരെഞ്ഞടുപ്പ് നേരിടാതെ അധികാരത്തിലെത്തിയ മേ സര്‍ക്കാറിന് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ അധികാരമുണ്ടായെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

അതേസമയം ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ശക്തമായ ഭരണകൂടം വേണമെന്നാണ് തെരേസാ മേയുടെ നിലപാട്. 1974ലാണ് ഇതിനുമുന്പ് ബ്രിട്ടനില്‍ ഇടക്കാല പൊതെുതരഞ്ഞെടുപ്പു നടന്നത്. ഖനി തൊഴിലാളികളുടെ സമരത്തെ നേരിടാന്‍ ജനപിന്തുണ ആവശ്യപ്പെട്ടു എഡ്വേര്‍ഡ് ഹീത്ത് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ തൂക്കു പാര്‍ലമെന്റിനാണ് ജനം വിധിയെഴുതിയത്. 

അതേസമയം പ്രകടനംമൂലം ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതിപക്ഷസ്ഥാനം രാജിവയ്ക്കുമെന്ന ഭയമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റില്‍നിന്നുള്ള ഉന്നതരാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തേരേസ മേ നാലിന് കോര്‍ബിന്‍ സ്ഥാനമൊഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

ലേബര്‍പാര്‍ട്ടിയില്‍ പുതിയ നേതൃത്വമെത്തുന്നതോടെ ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ തെരേസ മേക്ക് വെല്ലുവിളിയാവും. ഇതു തടയുന്നതിനാണ് അവര്‍ കാലേക്കൂട്ടി കരുക്കള്‍ നീക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് നടപടികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തെരേസാ മേ വിസമ്മതിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയം കളിക്കുകയാണ് താനെന്ന ആരോപണങ്ങള്‍ മേ തള്ളിക്കളഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക