Image

മഹിമയുടെ വിഷു ആഘോഷം ശനിയാഴ്ച

ശബരിനാഥ് Published on 20 April, 2017
മഹിമയുടെ വിഷു ആഘോഷം ശനിയാഴ്ച
സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതിരൂപമായ വിഷു,  വിപുലമായ രീതിയില്‍ വന്പിച്ച പരിപാടികളോടെ ട്രൈസ്റ്റേറ്റ്‌ നിവാസികളുടെ ഹൈന്ദവ കൂട്ടായ്മയായ മലയാളി ഹിന്ദു മണ്ഡലം (മഹിമ ) ആഘോഷിക്കുന്നു. ഈ വരുന്ന ശനിയാഴ്ച ഏപ്രില്‍ 22 നു ക്വീന്‍സിലെ ഹൈ സ്‌കൂള്‍ ഓഫ് ടീച്ചിങ്ല്‍ വെച്ച് രാവിലെ 11 .30 മുതല്‍ വൈകുന്നേരം 5 മണിവരെ ആണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ നടക്കുന്ന പൊതു  സമ്മേളനത്തില്‍ അമേരിക്കയിലെ പ്രശസ്ത ഡോക്ടറും കലാകാരിയും, സാമൂഹിക പ്രവര്‍ത്തകയും ആയ ഡോ. രേഖ മേനോന്‍ മുഖ്യ അതിഥി ആയിരിക്കും. ' മാനവ സേവാ മാധവ സേവാ 'എന്ന ആപ്തവാക്യം മുറുകെ പിടിച്ചു കൊണ്ട് ആധ്യാത്മീക സാമൂഹിക രംഗങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഡോ. രേഖ മേനോന്‍ , അമേരിക്കന്‍ ഹൈന്ദവ മുന്നേറ്റങ്ങളിലെ സജീവ സാന്നിധ്യമാണ്.

മഹിമയുടെ യോഗാ ആചാര്യനും, സത്‌സംഗ് ഗുരുവുമായ ഡോ. കെ. എന്‍. പദ്മകുമാര്‍ വിഷു സന്ദേശം നല്‍കും. വേദ ഭാഷയായ സംസ്‌കൃതം പ്രചാരണാര്‍ദ്ധം ജീവിതം തന്നെ  സംസ്‌കൃതത്തിനും ഹൈന്ദവ മൂല്യ സംരക്ഷണത്തിനും ആയി സമര്‍പ്പിച്ച ശ്രീ പദ്മകുമാര്‍ ആചാര്യ സമൂഹത്തില്‍ വേറിട്ട മുഖമാണ്. കടു കട്ടിയായ ഉപനിഷത്തുക്കളും വേദ സംഹിതകളും തികച്ചു ലളിതമായ രീതിയില്‍ വ്യാഖാനിച്ചു സാരാംശം സാധാരണ ശ്രോതാക്കളിലേക്കു എത്തിക്കാന്‍ അദ്ദേഹത്തിന് അപാരമായ സിദ്ധി തന്നെ ഉണ്ട്. തുടര്‍ന്ന് ഏവര്‍ക്കും മഹിമ വിഷു കൈനീട്ടം നല്‍കുന്നതാണ്. തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യ വാഴയിലയില്‍ അതിഥികള്‍ക്കായി ഒരുക്കും. ഉച്ച തിരഞ്ഞു വമ്പിച്ച കലാപരിപാടികളാണ് മഹിമ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി  വിവിധ പ്രായങ്ങളില്‍ ഉള്ള  കുട്ടികളുടെ ആകര്‍ഷകമായ ഫാഷന്‍ ഷോ ഏവരുടെയും മനം കവരും എന്ന് കോ ഓര്‍ഡിനേറ്റര്‍ ബിന്ദു സുന്ദരം പറഞ്ഞു. കൂടാതെ മഹിളകള്‍ക്കായ് സാരി ഷോയും അരങ്ങേറും. പരമ്പരാഗത ശാസ്ത്രീയ നൃത്ത രൂപങ്ങളും, വടക്കന്‍ പാട്ടിന്റെ നൃത്താവിഷ്‌കാരവും ഒക്കെ തന്നെ കാണികളെ പുളകമണിയിക്കും. ഏറെ വെത്യസ്തമായ ഒന്നാണ് മഹിമ ഇത്തവണ അവതരിപ്പിക്കുന്ന 'വൈഖരി 'എന്ന മുസിക് ബാന്റിന്റെ ചടുലന്‍ സംഗീത ശീലുകള്‍. ആസ്വാദകര്‍ക്ക് മുന്നില്‍ ശുദ്ധ സംഗീതവും മെലഡിയും ദ്രുത താളത്തില്‍ വ്യന്യസിക്കപ്പെടുമ്പോള്‍ പുതമയാര്‍ന്ന ഒരു അനുഭവം ഉറപ്പാണ്. പ്രസിഡന്റ് ശ്രീ കൊച്ചുണ്ണി ഇളവന്‍ മഠം, സെക്രട്ടറി ശ്രീ ശബരിനാഥ് നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ശ്രീ സുധാകന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

 ഈ വിഷു നാളുകളില്‍ തനിമയാര്‍ന്ന കലാരൂപങ്ങള്‍ക്കൊപ്പം യുവതയുടെ പ്രസരിപ്പും  ഒരുപോലെ ആസ്വദിക്കാന്‍ മഹിമ ഏവരെയും ക്ഷണിക്കുന്നു. സ്‌നേഹത്തിന്റെ, കരുതലിന്റെ  ഒരു പുതിയ വിഷു പുലരിക്കായ് കാതോര്‍ക്കാന്‍ ...!

മഹിമയുടെ വിഷു ആഘോഷം ശനിയാഴ്ച  മഹിമയുടെ വിഷു ആഘോഷം ശനിയാഴ്ച  മഹിമയുടെ വിഷു ആഘോഷം ശനിയാഴ്ച  മഹിമയുടെ വിഷു ആഘോഷം ശനിയാഴ്ച
Join WhatsApp News
Rethi Menon 2017-04-21 12:03:45
Very good Rekha. All the best!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക