Image

ഗുജറാത്തില്‍ രാത്രിയില്‍ റോഡില്‍ സിംഹക്കൂട്ടം: ഞെട്ടിത്തരിച്ച്‌ യാത്രക്കാര്‍

Published on 21 April, 2017
ഗുജറാത്തില്‍  രാത്രിയില്‍    റോഡില്‍ സിംഹക്കൂട്ടം:  ഞെട്ടിത്തരിച്ച്‌ യാത്രക്കാര്‍



അഹമ്മദാബാദ്‌: കാടിന്റെ വന്യതയില്‍  റോഡില്‍ സിംഹക്കൂട്ടത്തെ കണ്ട്‌ ഞെട്ടിത്തരിച്ച്‌ യാത്രക്കാര്‍. ഗുജറാത്തിലെ പിപാവാവ്‌ രജൗല ദേശീയപാതയില്‍ അംരേലിക്ക്‌ സമീപമാണ്‌  രാത്രിയില്‍ സവാരിക്ക്‌ 11 സിംഹങ്ങള്‍ ഇറങ്ങിയത്‌. റോഡ്‌ മുറിച്ചു കടക്കുന്ന സിംഹക്കൂട്ടം യാത്രക്കാരെ ഭയത്തിലാക്കി.

ഒരു െ്രെഡവറാണ്‌.രാത്രിയിലെ അപൂര്‍വ്വ കാഴ്‌ച ക്യാമറയിലാക്കിയത്‌. അപ്പുറത്തെ നിരയിലൂടെ ട്രാഫിക്‌ കൂടിയതിനാല്‍ വാഹനങ്ങള്‍ ഒഴിയാന്‍ നിരത്തില്‍ കാത്തുനില്‍ക്കുന്ന സംഘത്തെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോ എടുക്കാന്‍ സിംഹങ്ങള്‍ക്ക്‌ തൊട്ടരികില്‍ ബൈക്ക്‌ നിര്‍ത്തുന്ന യാത്രികരേയും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.


15 മിനിട്ട്‌ നേരത്തെ കാത്തിരിപ്പിനൊടുവിലാണ്‌ സിംഹക്കൂട്ടത്തിന്‌ ട്രാഫിക്‌ ഒഴിഞ്ഞ്‌ റോഡ്‌ മുറിച്ചു കടക്കാനായത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക