Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടു

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ Published on 21 April, 2017
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടു
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പെസഹ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരാധനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവകയിലെ യുവാക്കന്മാരില്‍നിന്നു കാല്‍ കഴുകല്‍ ശുശ്രൂഷക്കായി തിരഞ്ഞെടുക്കപ്പെട്ടത് ജോര്‍ജി & ജിഫിന്‍ ചാക്കച്ചേരില്‍, മാത്യു & മൈക്കിള്‍ ചെമ്പോല, സനീഷ് വലിയപറമ്പില്‍, ആന്റോ കുരീക്കാട്ടില്‍, ജെയിംസ് ഇടയാഞ്ഞിലില്‍, ജേക്കബ് കണിയാലില്‍, നിഖില്‍ വെട്ടിക്കാട്ട്, ജെന്‍സന്‍ തോട്ടത്തില്‍, ബോണി തെക്കനാട്ട്, അജിത് പറപ്പള്ളില്‍ എന്നിവരായിരുന്നു. തുടര്‍ന്ന് ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും, ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും, സൈമണ്‍ മത്തായി വലിയപറമ്പിലും ചേര്‍ന്ന് പെസഹ അപ്പം മുറിച്ച് വിശ്വാസികള്‍ക്ക് നല്‍കി. പെസഹ അപ്പവും പാലും തയ്യാറാക്കിയത് ലീജിയണ്‍ ഓഫ് മേരി അംഗങ്ങളായിരുന്നു. ദു:ഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും, പൈം മിഷനറീസ് റീജിയണല്‍ സുപ്പീരിയര്‍ ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനുമായിരുന്നു. അള്‍ത്താര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത് ബിബി തെക്കനാട്ടും, ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിലുമാണ്്. ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം 7മണിക്കാരംഭിച്ചു. വചന സന്ദേശത്തില്‍ ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചന്‍ തന്റെ കാമറൂണിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും വിശ്വാസികളുമായി പങ്കുവെച്ചു.

മിഷിഗണിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ബോമോണ്ട് ഗ്രൂപ്പിന്റെ വെയ്‌നിലുള്ള ബോമോണ്ട് ആശുപത്രിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കോട്ടൂരിന് ബഹു. ഫിലിപ്പച്ചനും, ബഹു. ജോര്‍ജച്ചനും ചേര്‍ന്ന് മൊമന്റോ നല്‍കി ആദരിച്ചു. ജോസ് കോട്ടൂര്‍ തനിക്ക് ലഭിച്ച നന്മകള്‍ എല്ലാവരുടെയും സ്‌നേഹവും, പ്രാര്‍ത്ഥനയും പിന്തുണയും കൊണ്ടാണ് എന്ന് നന്ദി പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തത് ജോംസ് & ജീന കിഴക്കേകാട്ടില്‍, ജോസ് & ജെസ്സി പള്ളിക്കിഴക്കേതില്‍, ജോസ് & ജലീന ചാമക്കാലായില്‍, ജോസ് & മിനി കോട്ടൂര്‍ എന്നീ കുടുംബങ്ങളായിരുന്നു.

സ്‌നേഹവിരുന്നിനു ശേഷം ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്റെ ജന്മദിനാഘോഷം നടത്തപ്പെട്ടു. കെ.സി.എസ് പ്രസിഡന്റ് രാജു കക്കാട്ടില്‍, ഇടവക ജനത്തെ പ്രതിനിധീകരിച്ച് മാത്യൂസ് ചെരുവില്‍, ജെയിംസ് തോട്ടം, ജോസ് കോട്ടൂര്‍ എന്നിവര്‍ ബഹു. ഫിലിപ്പച്ചന് ആശംസ നേര്‍ന്നു. കേക്ക് മുറിക്കല്‍ ചടങ്ങിന് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ആശംസാഗാനം ആലപിച്ചു. വലിയ സന്തോഷത്തോടെയും ധാരാളം ജനങ്ങളുടെ പങ്കാളിത്തത്തോടെയും ഉയിര്‍പ്പു തിരുനാള്‍ നടത്തുവാന്‍ എല്ലാ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് കൈക്കാരന്‍ ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ ഒട്ടനവധി യുവതീയുവാക്കളും ചേര്‍ന്നായിരുന്നു.
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടുഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക