Image

ലാലേട്ടനെ ചൊറിയല്ലേ, വീട്ടുകാര്‍ക്ക് പൊടിപോലും കിട്ടില്ല’, കെആര്‍കെയോട് സുരാജ്

Published on 21 April, 2017
ലാലേട്ടനെ ചൊറിയല്ലേ, വീട്ടുകാര്‍ക്ക് പൊടിപോലും കിട്ടില്ല’, കെആര്‍കെയോട് സുരാജ്


മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന് ചുട്ട മറുപടിയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഞങ്ങളുടെ അഹങ്കാരമായ ലാലേട്ടനെ ചൊറിയാന്‍ നിന്നാല്‍ പൊടിപോലും കിട്ടില്ലെന്ന് സുരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസായി അഭിനയിച്ച്, കഥാപാത്രങ്ങളായി ജീവിച്ച് വീട്ടില്‍ കൊണ്ടുപോയ നടനാണ് ലാലേട്ടന്‍. ഞങ്ങള്‍ മലയാളികളാണ്, ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിന്നാല്‍ വീട്ടുകാര്‍ക്ക് പൊടിപോലും കിട്ടില്ലെന്ന് സുരാജ് മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യം മോന്‍ പോയി ഇരുന്ന് ലാലേട്ടന്റെ അഭിനയം പഠിക്കെന്ന് സുരാജ് ഉപദേശം നല്‍കുന്നു. പ്രതികരിക്കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിച്ചാണ് സുരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ങൃ.ഗഞഗ, തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ ! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ .
കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .
പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം

Join WhatsApp News
വായനക്കാരൻ 2017-04-24 09:08:14
അഹങ്കാരം ഒരിക്കലും നന്നല്ല വെഞ്ഞാമൂഡാ. അത് മോഹൻലാൽ ആയാലും മമ്മൂട്ടിയായലും അതുപോലെ ഒരു പാട്ട് എഴുതിച്ചു യേശുദാസിനെക്കൊണ്ട് പാടിച്ചവനായാലും.  ലോകം കണ്ടിട്ടുള്ള എത്രയോ മഹാനടന്മാരുണ്ടു ഇവരാരും മെഗാസ്റ്റാർ എന്നുപറഞ്ഞു ബഹളം വയ്ക്കുന്നില്ല.  കഴിഞ്ഞ ഒരു വിമാന യാത്രയിൽ അമേരിക്കയിലെ ഒരു പ്രശസ്ത ഹോളിവുഡ് നടനെ കാണാൻ സാധിച്ചു ( സീറ്റ്  ഭാഗ്യത്തിന് അപ്ഗ്രേഡ് ചെയ്‍തപ്പോൾ കിട്ടിയ അവസരമാണ്) അവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ അമാനുഷികത ഒന്നും കാണാൻ കഴിഞ്ഞില്ല അവരെ കാണുമ്പോൾ അമേരിക്കയിലെ ജനങ്ങൾ കേരളക്കാരെപ്പോലെ അവരുടെ ചുറ്റും തടിച്ചു കൂടാറുമില്ല. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞു നടക്കുന്ന സ്വഭാവം മലയാളികളുടെ പൊങ്ങച്ച സംസ്കാരത്തിന്റ ഭാഗമാണല്ലോ? ജാത്യാ;ലുള്ളത് തൂത്താൽ പോകുന്നതെങ്ങനാ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക