Image

ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കണം ; വിദ്യ ബാലന്‍

Published on 21 April, 2017
ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ല, മോഹന്‍ലാലിനൊപ്പം അഭിനയിക്കണം ; വിദ്യ ബാലന്‍


ിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്ന വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. രാഷ്ട്രീയ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്ന് കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം വിദ്യ ബാലന്‍ വെളിപ്പെടുത്തുകയാണ്. മാധവിക്കുട്ടിയാകാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്നും വിദ്യ ബാലന്‍ പറഞ്ഞു.
താന്‍ പ്രതീക്ഷിച്ച രീതിയില്‍ കഥയും കഥാപാത്രത്തേയും വികസിപ്പിച്ചെടുത്തിരുന്നില്ല. അതോടെ സിനിമയിലെ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസാങ്ങളുണ്ടായി. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ ബാലന്‍ വ്യക്തമാക്കി.
ആമിയില്‍ നിന്ന് പിന്മാറിയതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് വിദ്യ പറഞ്ഞു. മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വലിയ അഗ്രഹമുണ്ടെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക