Image

നര്‍മ്മത്തില്‍ പൊതിഞ്ഞ രക്ഷാധികാരി ബൗജു

Published on 21 April, 2017
നര്‍മ്മത്തില്‍ പൊതിഞ്ഞ രക്ഷാധികാരി ബൗജു
ബിജു മേനോന്‍ നായകനായി എത്തിയ രക്ഷാധികാരി ബൈജു ഒപ്പ് തിയേറ്ററുകളിലെത്തി. രഞ്ജന്‍ പ്രമോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥയും. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോന്‍ അഭിനയിക്കുന്നത്. ഡാര്‍വിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡല്‍ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക.

കുമ്പളം ബ്രദേഴ്‌സ് എന്ന കുമ്പളത്തുള്ള ഒരു ക്ലബും അതിന്റെ പ്രവര്‍ത്തനങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. വിവാഹിതനായ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.
പഴയ തലമുറയിലെയും പുതിയ തലമുറയിലെയും നടീ നടന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏതാനും കുട്ടികളുടെ കഥാപാത്രങ്ങളുമുണ്ട്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ഹരീഷ് പെരുമന്ന, അലന്‍സിയര്‍, മാസ്റ്റര്‍ ചേതന്‍, മാസ്റ്റര്‍ വിശാല്‍, ജനാര്‍ദനന്‍, വിജയരാഘവന്‍ തുടങ്ങി അഭിനേതാക്കളുടെ നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്.

ഹരിനാരായണന്‍ വരികളെഴുതി ബിജിബാല്‍ സംഗീതം നല്‍കുന്ന ഏഴു ഗാനങ്ങളുണ്ട് ചിത്രത്തില്‍. ഏപ്രില്‍ മാസത്തില്‍ ചിത്രത്തിന്റെ റിലീസുണ്ടാകും. ഹണ്‍ട്രഡ്ത് മങ്കി മൂവീസിന്റെ ബാനറില്‍ അലക്‌സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക