Image

എംസിഎ ഈസ്റ്റര്‍ ആഘോഷവും ജെയിംസ് ജോസിനായി സ്റ്റംസെല്‍ കാന്പയിനും 22ന്

Published on 21 April, 2017
എംസിഎ ഈസ്റ്റര്‍ ആഘോഷവും ജെയിംസ് ജോസിനായി സ്റ്റംസെല്‍ കാന്പയിനും 22ന്
    മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികളും ജയിംസ് ജോസിനായുള്ള സ്റ്റംസെല്‍ ക്യാന്പും ഏപ്രില്‍ 22ന് (ശനി) നടക്കും. സെയില്‍ മൂര്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി ദിവ്യബലിയില്‍ കാര്‍മികനാകും.

തുടര്‍ന്നു നടക്കുന്ന ആഘോഷ പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ ജോബ്, റവ. ഡോ ലോനപ്പന്‍ അറങ്ങാശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. ഓള്‍ഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയില്‍ സംഗീതവിരുന്ന് ഒരുക്കുക. വിവിധങ്ങളായ പരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. 

ചടങ്ങില്‍ രക്താര്‍ബുദം ബാധിച്ച ജയിംസ് ജോസിനായി ഉപഹാറിന്റെ നേതൃത്വത്തില്‍ സ്റ്റംസെല്‍ കാന്പയിനും നടക്കും. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്പതു വരെയുള്ള സമയങ്ങളില്‍ എപ്പോഴെങ്കിലും ഇവിടെയെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന സ്വാബ് ശേഖരണത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വേദിയുടെ വിലാസം: Sale moor communtiy hall, Norris road, Sale M33 2TN. 
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക