Image

ഷംനയുടെ മരണം: ഡോക്ടര്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍

Published on 21 April, 2017
ഷംനയുടെ മരണം: ഡോക്ടര്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍
കളമശ്ശേരി: മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നീം ചികിത്സക്കിടെ മരിക്കാനിടയായ സംഭവത്തില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വകുപ്പ് മേധാവി ഡോ. ജില്‍സ് ജോര്‍ജിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനിയുടെ മരണശേഷം രണ്ട് യുവാക്കളും ചികിത്സക്കിടെ മരിക്കാനിടയായതോടെ മെഡിക്കല്‍ കോളജിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമായതിെന്റ അടിസ്ഥാനത്തില്‍ കൂടിയാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ജൂലൈ 18നാണ് ഷംന ചികിത്സക്കിടെ മരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിെന്റ അടിസ്ഥാനത്തില്‍ ഡോ. ജില്‍സ് ജോര്‍ജടക്കം രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ. ടി.കെ. സുമയുടെ നേതൃത്വത്തില്‍ മറ്റൊരു അേന്വഷണസംഘം സസ്‌പെന്‍ഷന്‍ റദ്ദാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക