Image

ട്രമ്പിന്റെ നയതന്ത്ര ഇടപെടല്‍-അയ്യ ഹിജാസിക്ക് മോചനം

പി.പി.ചെറിയാന്‍ Published on 21 April, 2017
ട്രമ്പിന്റെ നയതന്ത്ര ഇടപെടല്‍-അയ്യ ഹിജാസിക്ക് മോചനം
വാഷിംഗ്ടണ്‍: ഈജ്പ്ത് തടവറയില്‍ മൂന്നു വര്‍ഷം കഴിയേണ്ടി വന്ന അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍ അയ്യ ഹിജാസിക്ക് പ്രസിഡന്റ് ട്രമ്പിന്റെ നയതന്ത്ര ഇടപെടല്‍ മൂലം വിമോചനം. മുന്‍ പ്രസിഡന്റ് ഒബാമക്ക് കഴിയാതിരുന്നതാണ് നൂറുദിവസം ഭരണത്തിലിരുന്ന ട്രമ്പിന് നേടാനായത്.

വെര്‍ജിനിയ ജോര്‍ജ്ജ് മേസണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഹിജാസിക്ക് അമേരിക്കന്‍- ഈജിപ്റ്റ് പൗരത്യം ഉണ്ട്. 2014 ല്‍ ചൈല്‍ഡ് അബ്യൂസ് കുറ്റം ചുമത്തിയാണ് ഇവരെ തുറങ്കലിലടച്ചത്.

നോണ്‍ പ്രോഫിറ്റ് സംഘടനയായ ബിലാഡി ഫൗണ്ടേഷന് വേണ്ടിയാണ് ഹിജാസിയും ഭര്‍ത്താവും പ്രവര്‍ത്തിച്ചിരുന്നത്. കെയ്‌റോ തെരുവീഥികളില്‍ അനാഥരായ കുട്ടികളെ കണ്ടെത്തി അവരെ സംരക്ഷിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.

മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിക്കുകയും, ഇവരുടെ പേരില്‍ ആരോപിച്ചിരുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്നും വാദിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്റ്റ് കോടതി ഇവരെ കുറ്റ വിമുക്തരാക്കിയത്.
ഇവരോടൊപ്പം വിട്ടയക്കപ്പെട്ട എല്ലാ പ്രവര്‍ത്തകരേയും അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന് ട്രമ്പ് പ്രത്യേക വിമാനം അയച്ചുകൊടുത്തിരുന്നു.

ഈജിപ്റ്റ് പ്രസിഡന്റ് അബദല്‍ ഫട്ടാഇല്‍ സിസിയുമായി യു.എസ്. നാഷ്ണല്‍ സെക്യൂരിറ്റി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോചനം യാഥാര്‍ത്ഥ്യമായത്.
അമേരിക്കയിലെത്തിയ ഇവര്‍ക്ക് വൈറ്റ് ഹൗസ് പ്രത്യേക സ്വീകരണം നല്‍കി. ട്രമ്പിന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ സ്വാതന്ത്ര്യം ലഭിച്ച ഇവരും കുടുംബാംഗങ്ങളും പ്രത്യേകം നന്ദി പറഞ്ഞു.

ട്രമ്പിന്റെ നയതന്ത്ര ഇടപെടല്‍-അയ്യ ഹിജാസിക്ക് മോചനംട്രമ്പിന്റെ നയതന്ത്ര ഇടപെടല്‍-അയ്യ ഹിജാസിക്ക് മോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക