Image

ജമ്മുകശ്‌മീരില്‍ മണ്ണിടിച്ചില്‍; രണ്ട്‌ പേര്‍ മരിച്ചു

Published on 22 April, 2017
ജമ്മുകശ്‌മീരില്‍ മണ്ണിടിച്ചില്‍; രണ്ട്‌ പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ കിഷ്വാര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട്‌ പേര്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക്‌ മണ്ണ്‌ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി. അപകടത്തിനിരയായവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും പൊലീസ്‌ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക