Image

'ത്യാഗത്തിന്റെയല്ല, കയ്യേറ്റത്തിന്റെ കുരിശാണ്‌ പൊളിച്ചതെന്ന്‌ കാനം

Published on 22 April, 2017
'ത്യാഗത്തിന്റെയല്ല, കയ്യേറ്റത്തിന്റെ കുരിശാണ്‌ പൊളിച്ചതെന്ന്‌  കാനം

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നത്‌ തുടരുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ ഭൂമി കയ്യേറിയത്‌ നിയമപരമായി ഒഴിപ്പിക്കും. ഒഴിപ്പിക്കലിന്‌ ജെസിബി വേണ്ടെന്നും അതിന്‌ നല്ല നിശ്ചയദാര്‍ഢ്യം മതിയെന്നും കാനം പ്രതികരിച്ചു. ത്യാഗത്തിന്റെയല്ല കയ്യേറ്റത്തിന്റെ കുരിശാണ്‌ പൊളിച്ചതെന്നു കാനം പറഞ്ഞു.

നീക്കിയ കുരിശ്‌ പുനസ്ഥാപിച്ച നടപടി സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണ്‌. കുരിശ്‌ വീണ്ടും സ്ഥാപിച്ചതിനെ നിയമപരമായി നേരിടും. മൂന്നാറിലെ ദൗത്യം പരാജയപ്പെട്ടുവെന്നത്‌ തെറ്റിദ്ധാരണയാണ്‌.



റവന്യു ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശാസിച്ചുവെന്ന വാര്‍ത്തയും തെറ്റാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ്‌ യോഗത്തിന്റെ തീരുമാനങ്ങള്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചതാണ്‌. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ മുന്നില്‍വെയ്‌ക്കാന്‍ എല്‍ഡിഎഫ്‌ തീരുമാനിച്ചുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ രാഷ്ട്രീയ വിവാദമായിരിക്കെ ഉന്നതതലയോഗത്തില്‍ ഇടുക്കി കളക്ടറും ദേവികുളം സബ്‌കളക്ടറും അടങ്ങുന്ന സംഘത്തിന്‌ മുഖ്യമന്ത്രിയുടെയും വൈദ്യുതിവകുപ്പ്‌ മന്ത്രി എം.എം മണിയുടെയും രൂക്ഷ വിമര്‍ശനം നേരിട്ടെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. ഇന്നലെ നടന്ന യോഗത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എം.എം മണിയും ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ഷുഭിതരായി സംസാരിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക