Image

ആധാര്‍ നിര്‍ബന്ധമാക്കുന്നത്‌ എന്തിനെന്ന്‌ സുപ്രീംകോടതി

Published on 22 April, 2017
ആധാര്‍ നിര്‍ബന്ധമാക്കുന്നത്‌ എന്തിനെന്ന്‌ സുപ്രീംകോടതി



ന്യൂഡല്‍ഹി : ആദായനികുതി വകുപ്പ്‌ റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയത്‌ എന്തിനെന്ന്‌ സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്‌ കോടതി കൃത്യമായ ഉത്തരവ്‌ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ നീക്കം നടത്തിയത്‌ എന്തടിസ്ഥാനത്തിലാണെന്ന്‌ കോടതി സര്‍ക്കാരിനോട്‌ ചോദിച്ചു. 

വ്യാജ പാന്‍, റേഷന്‍ കാര്‍ഡുകള്‍ തടയാന്‍ പൌരന്മാരെക്കൊണ്ട്‌ നിര്‍ബന്ധപൂര്‍വം ആധാര്‍ എടുപ്പിക്കുന്നത്‌ ശരിയാണോയെന്നും ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക്‌ഭൂഷണും അംഗങ്ങളായ ബെഞ്ച്‌ സര്‍ക്കാരിനോട്‌ ആരാഞ്ഞു. 

ആദായനികുതി വകുപ്പിലെ 139എഎ വകുപ്പ്‌ പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയെ ചോദ്യംചെയ്‌തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ്‌ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്‌. ഹര്‍ജി വിശദമായ വാദംകേള്‍ക്കുന്നതിന്‌ 26ലേക്ക്‌ മാറ്റി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക