Image

ഉദാത്തം, ഉജ്ജ്വലം നടനവൈഭവം: നിള ദേശീയ നൃത്ത സംഗീതോത്സവ വേദിയില്‍ ഡോ: സുനന്ദാ നായര്‍

അനില്‍ പെണ്ണുക്കര Published on 22 April, 2017
ഉദാത്തം, ഉജ്ജ്വലം നടനവൈഭവം:  നിള ദേശീയ നൃത്ത സംഗീതോത്സവ വേദിയില്‍ ഡോ: സുനന്ദാ നായര്‍
കേരളാ കലാമണ്ഡലത്തില്‍ നടന്ന നിള ദേശീയ നൃത്ത സംഗീതോത്സവ വേദിയില്‍ അമേരിക്കന്‍ മലയാളിയും, പ്രശസ്ത നത്തകിയുമായ ഡോ: സുനന്ദാ നായര്‍ക്ക് കലാമണ്ഡലത്തിന്റെ അംഗീകാരം.

കേരള കലാമണ്ഡലത്തില്‍ കൂത്തമ്പലത്തില്‍ വെച്ച് നാലു ദിവസം നീണ്ടു നില്‍ക്കുന്ന നിള ദേശീയ നൃത്ത സംഗീതോത്സവ വേദിയില്‍ ആണ് സുനന്ദാ നായര്‍ മോഹിനിയാട്ടം കൊണ്ട് സദസിനെ കീഴ്‌പ്പെടുത്തിയത് .
അരങ്ങില്‍ അഴകായും അഗ്‌നിയായും അത്ഭുതംവിടര്‍ത്തി, ഉജ്ജ്വലമായ നായികഭാവങ്ങള്‍ കൊണ്ട് പ്രകാശിതമായിരുന്ന നൃത്ത സംഗീതോത്സവത്തിന്റെ രാവില്‍ സുനന്ദാ നായര്‍ ചിലങ്കയണിഞ്ഞ നാട്യമയൂരമായി തിളങ്ങി.

ആവിഷ്‌കാരത്തിന്റെ ആധികാരികത കൊണ്ട് അവര്‍ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കുകയായിരുന്നു . മോഹിനിയാട്ടത്തിന്റെ ലാസ്യ സങ്കല്പത്തിനപ്പുറം കരുത്തുറ്റ കഥാസന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ചാണ് സുനന്ദാ നായര്‍ ഓരോ ഇനവും സമ്മാനിച്ചത്.

മോഹിനിയാട്ടത്തിന്റെ തീഷ്ണസൗന്ദര്യത്തിലേക്കാണ് തുടര്‍ന്ന് സുനന്ദാ നായര്‍ സദസ്സിനെ കൂട്ടിക്കൊണ്ടുപോയത്.

അവരുടെ ഭാവപ്പകര്‍ച്ച ആസ്വാദകരെ അമ്പരപ്പിച്ചു. സൂക്ഷ്മാഭിനയങ്ങളുടെ കൃത്യത നൃത്തത്തിന് ഭംഗികൂട്ടി. നൃത്തപ്രേമികളുടെ പ്രതീക്ഷകള്‍ക്ക് സാക്ഷാത്കാരമായി അവതരിപ്പിച്ച മോഹിനിയാട്ടം പ്രൗഢമായ ചുവടുകളും ഭാവങ്ങളും നൃത്തപ്രഭയ്ക്ക് തിളക്കമേറ്റി. സ്ഥിതിഗതികളില്‍ ഗാംഭീര്യം നിലനിര്‍ത്തിയ സുനന്ദാ നായര്‍ ഭാവാഭിനയത്തിലും അതിശയിപ്പിച്ചു.

കേരള കലാമണ്ഡലത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന നിള ദേശീയ നൃത്ത സംഗീതോത്സവ വേദിയില്‍ ഇന്ത്യയിലെ പ്രഗത്ഭരായ കലാകാരന്മാരെയും കലാകാരികളെയുമാണ് അണിനിരത്തുന്നത് . 
ഉദാത്തം, ഉജ്ജ്വലം നടനവൈഭവം:  നിള ദേശീയ നൃത്ത സംഗീതോത്സവ വേദിയില്‍ ഡോ: സുനന്ദാ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക