Image

ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ്

അനില്‍ പെണ്ണുക്കര Published on 22 April, 2017
ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ്
അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ ബിന്ദിയ പ്രസാദ് അന്നൂര്‍ മഹാവിഷ്ണു ക്ഷേത്ര സന്നിധിയില്‍ നടത്തിയ നൃത്താര്‍ച്ചന കലാ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.

വലിയ ആഗ്രഹമായിരുന്നു ജന്മനാടായ അന്നൂരില്‍ ഒരു നൃത്ത പ്രകടനം നടത്തണമെന്ന്. അതും താന്‍ ആരാധിക്കുന്ന അന്നൂര്‍ മഹാവിഷ്ണുവിന് മുന്നില്‍. അത് സാധിച്ചതിലുള്ള സന്തോഷം വേദിയില്‍ ബിന്ദിയ പ്രകടിപ്പിക്കുകയും ചെയ്തു.

തൃശൂര്‍ കേന്ദ്രമാക്കി നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും, പ്രശസ്തരായ അനേകം നര്‍ത്തകിമാരെയും, ചലച്ചിത്ര താരങ്ങളെയും വളര്‍ത്തിയെടുക്കുകയും ചെയ്ത മയൂര നൃത്തവേദിയുടെ ഡയരക്ടറും അന്നൂര്‍ സ്വദേശിനിയുമായ സി പി കൃഷ്ണവേണിയുടെ മകള്‍ ആണ് ബിന്ദിയ നമ്പ്യാര്‍ (ബിന്ദിയ പ്രസാദ് )
കൃഷ്ണവേണിയുട ശിഷ്യയും പ്രശസ്ത ടെലിവിഷന്‍ താരവുമായ അനു ജോസഫ് നൃത്താര്‍ച്ചനയ്ക്കു തിരി തെളിയിച്ചു. കുമാരി തീര്‍ത്ഥ പൊതുവാള്‍, ഡിപ്‌സി രാജ്, ചന്ദന ജി. നിഷ എന്നിവരും ബിന്ദ്യയോടൊപ്പം, ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം എന്നിവ അവതരിപ്പിച്ചു.

അന്നൂര്‍ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കുവാന്‍ സാധിച്ചത് ജീവിതത്തിലെ സൗഭാഗ്യങ്ങളില്‍ ഒന്നായി കണക്കാക്കുന്നു ബിന്ധ്യ പ്രസാദ് ഈ മലയാളിയോട് പറഞ്ഞു . കേരളത്തിലെ പ്രശസ്തമായ നൃത്ത സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച നൃത്ത പഠന കേന്ദ്രമാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയൂര നൃത്തവേദി . മലയാള ചലച്ചിത്ര വേദിയില്‍ ഭാവന, രചന നാരായണന്‍ കുട്ടി, നയന്‍ താര, തുടങ്ങി നിരവധി ചലച്ചിത്ര പ്രതിഭകളെയും, നിരവധി നൃത്തപ്രതിഭകളെയും കലാകേരളത്തിനു സമ്മാനിച്ച മയൂര നൃത്തവേദി അമേരിക്കയിലും സജീവ സാന്നിധ്യമാണ് .

മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ന്യൂജേഴ്‌സി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ നൃത്ത സ്ഥാപനത്തിന് എട്ടോളം ശാഖകളുണ്ട്

കാലത്തിന്റെ ഗതിയറിഞ്ഞ പരീക്ഷണമാണ് ബിന്ദിയ പ്രസാദ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളുടെ പുതുമ. എപ്പോളും പുരോഗമനാശയങ്ങള്‍ മോഹിനിയാട്ടത്തില്‍ ആവിഷ്‌ക്കരിക്കുവാന്‍ ബിന്ദിയ ശ്രമിക്കുമ്പോള്‍ മോഹിനിയാട്ടത്തിന്റെ പ്രമാണത്തില്‍ നിന്നു കൊണ്ടുതന്നെയാണ് അവ പരിശീലിക്കുന്നതും.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന മോഹിനിയാട്ടത്തിന് അമേരിക്കയില്‍ പ്രചാരവും പ്രശസ്തിയും നല്‍കുന്ന ബിന്ദിയ കേരളത്തില്‍ നിന്നെത്തുന്ന സ്റ്റേജ് ഷോകളുടെ നിത്യ സാന്നിധ്യവുമാണ്. മോഹിനിയാട്ടത്തിലൂടെ തനിക്കു പറയാനുള്ള ആശയങ്ങളും സങ്കല്‍പങ്ങളും അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. 
ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ് ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ് ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ് ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ് ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ് ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ് ഭാവശോഭയില്‍ ഭരതനാട്യവും, മോഹിനിയാട്ടവും; ജന്മനാട്ടില്‍ നൃത്ത ശോഭയൊരുക്കി ബിന്ദിയ പ്രസാദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക