Image

വിശ്വസ്തതയ്ക്ക് ഒരിക്കല്‍കൂടി അംഗീകാരം; ഭദ്രാസന ഖജനാവിന്റെ താക്കോല്‍ ഭദ്രമായ കരങ്ങളില്‍

എബി മക്കപ്പുഴ Published on 22 April, 2017
വിശ്വസ്തതയ്ക്ക് ഒരിക്കല്‍കൂടി അംഗീകാരം; ഭദ്രാസന ഖജനാവിന്റെ താക്കോല്‍ ഭദ്രമായ കരങ്ങളില്‍
ഡാളസ്: മലങ്കര മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കന് യൂറോപ്പ് ഭദ്രാസനത്തിനെ ട്രസ്റ്റിയായി പ്രൊഫ.ഫിലിപ്പ് തോമസ് സിപിഎയെ ഭദ്രാസന കമ്മറ്റി തെരഞ്ഞെടുത്തു.കഴിഞ്ഞ മൂന്നു വര്‍ഷത്തെ സേവനത്തിലൂടെ നേടിയെടുത്ത സാമ്പത്തീക പുരോഗതി ഭദ്രാസനത്തിനു ചരിത്ര നേട്ടമായി എന്നും മാനിക്കപ്പെടും. തിരക്കേറിയ ഔദോഗിക ജീവിതത്തിന്റെ നല്ലൊരു ഭാഗം ഭദ്രസനത്തിന്റെ ഉന്നമനത്തിനു വേണ്ടി മാറ്റിവെച്ചു ചെയ്തത വിശ്വസ്ത സേവനത്തിന്റെ അംഗീകാരമായി ഈ തെരഞ്ഞെടുപ്പ് കാണാവുന്നതാണ്

ഡാളസ് കൗണ്ടിയില്‍ 24ല്‍പരം വര്‍ഷം റവന്യു ഓഡിറ്ററായി സേവനം അനുഷ്ഠിക്കുകയും 2004 ല്‍ ഫിനാഷ്യര്‍ ഓഫീസര്‍ ആയി വിരമിക്കുകയും ചെയ്ത പ്രൊഫ.ഫിലിപ്പ് തോമസിനു വിശ്വസ്ത സേവനത്തിനു ധാരാളം അംഗീകാരം ലഭിച്ചിട്ടുണ്ട്.ഫിനാഷ്യല്‍ ഓഫീസറായി ജോലിചെയ്യവേ,ഡാളസ് ബ്രുക് ഹെവന് കൗണ്ടി കോളേജില് അക്കൗണ്ട് വിഷയത്തില് 1986 മുതല് പാര്ട്ട് ടൈം പ്രൊഫെസറായും 2005 മുതല്‍ ഫുള്‍ടൈം ആയും അദ്ധ്യാപനം ചെയ്തു അദ്ധ്യാപന രംഗത്തു തന്റെ നൈപുണ്യം തെളിയിച്ചിട്ടുണ്ട്.

കേരളം യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‌സില് നിന്നും ഉന്നത മാര്‍ക്കില്‍ ബാച്ചിലര്‍ ഡിഗ്രി നേടിയെടുക്കുകയും, തുടര്ന്ന് അമേരിക്കയിലേക്ക് കുടിയേറി ഡിട്രോയിറ്റ് യൂണിവേഴ്‌സിറ്റിയില് നിന്നും ബിസിനെസ്സില്‍ മാസ്റ്റര്‍ ബിരുദവും നേടിയെടുത്തു. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ ഫിലിപ് ഡാലസിലേക്കു താമസം മാറുകയും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില് നിന്നും അക്കൗണ്ടിംഗില്‍ ബിരുദവും, സി പി എ യും കരസ്ഥമാക്കി.

ഡാളസ് ഫാര്‌മേഴ്‌സ് ബ്രാഞ്ച് ഇടവകാംഗം ആയ ഇദ്ദേഹം ഒരു നല്ല ബൈബിള്‍ പ്രഭാഷകന്‍ കൂടിയയാണ്.തികഞ്ഞ ദൈവ വിശ്വാസിയും, സഭ സേന്ഹിയുമായ പ്രൊഫ.ഫിലിപ്പ് ഡാളസിലെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ടവനാണ്.നാട്ടിലും അമേരിക്കയിലും സുത്യര്ഹമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കുഞ്ഞുമോന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രൊഫ.ഫിലിപ്പ് ഡാലസില്‍ കുടുംബമായി താമസിച്ചു വരുന്നു.

കോട്ടയംപാമ്പാടി സ്വദേശിയായ പ്രൊഫസറിനു രണ്ടു മക്കളാണ്.മനോജ്, മായ.ഇരുവരും കുടുംബസ്ഥരാണ്.ശോശാമ്മ തോമസാണ് സഹധര്മ്മണി
Join WhatsApp News
നിരീശ്വരൻ 2017-04-22 20:43:19
ജൂദാസിന് കിട്ടിയ പണം സൂക്ഷിക്കാൻ കഴിഞ്ഞില്ല. പണ്ടത്തെ കണക്കപിള്ളയല്ലേ അതായിരിക്കും. എന്തായാലും സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പണപെട്ടിയുടെ താക്കോൽ താങ്കൾക്ക് കിട്ടാൻ സാധ്യതയുണ്ട്. ഇന്ന് സ്വർഗ്ഗവും നരകവും പണമില്ലെങ്കിൽ പ്രവർത്തനം നിലച്ചതു തന്നെ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക