Image

ഇടുക്കിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

Published on 23 April, 2017
ഇടുക്കിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍
മൂന്നാറിലെ പൊമ്പളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താല്‍. 

പ്രസ്താവനയ്ക്ക് പിന്നാലെ മണിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മണിയുടെ പ്രസ്താവന തള്ളിക്കളഞ്ഞു. പ്രസ്താവന ശരിയായില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ മണിയുടെ വിശദീകരണത്തിനു ശേഷം പറയാമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രതികരിച്ചു.

മൂന്നാറില്‍ പൊമ്പളൈ ഒരുമ പ്രതിഷേധം തുടരുകയാണ്. ഇവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും എത്തി.
മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. 

പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക