Image

മതങ്ങളുടെ നിയമങ്ങളും ജനാധിപത്യവും (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 23 April, 2017
മതങ്ങളുടെ നിയമങ്ങളും ജനാധിപത്യവും (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ)
ഭൂമീദേവിയുടേയും ഇന്ദിരാഗാന്ധിയുടേയും ജന്മനാടായ ഭാരതത്തില്‍ ഇ ന്നും പലേ സമുദായങ്ങളിലും പ്രദേശങ്ങളിലും സ്ത്രീകള്‍ അവഗണിക്കപ്പെടുന്ന ഒരു രണ്ടാംതരജീവിതവും നയിക്കുന്നു. പുരുഷന്റെ കനിവിനുവേണ്ടി യാചിക്കേണ്ട ഒരുഗതികേടാണ് ഒരുനല്ലപറ്റം സ്ത്രീകള്‍ക്കിന്നുമുള്ളത് ...

ഈ അടുത്തകാലത്തു ഇന്ത്യയില്‍പൊങ്ങിവന്നിരിക്കുന്ന ഒരു നിയമവിഷയമാണ് ‘തലാഖ്’ അഥവാ മൊഴിചൊല്ലല്‍. ഇത് ഇസ്ലാംസമുദായവുമായി ബന്ധപ്പെട്ടത് എന്ന കാരണത്താല്‍ ഒരുഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടിയുംഇതുപോലുള്ള വിഷയങ്ങളില്‍ ഇടപെടാറില്ല.

എന്നാല്‍ ആ അവസ്ഥക്ക് ഒരുവ്യത്യാസം വരുന്നതിനുള്ള എല്ലാ സാധ്യതകളും കാണുന്നു. ഇതില്‍നിന്നും വന്നേക്കാവുന്ന തീരുമാനങ്ങള്‍ എല്ലാ ഇന്ത്യക്കാരേയും ബാധിക്കുംബാധിക്കണം ഭാരതം പോലുള്ളഎല്ലാ മതസ്ഥര്‍ക്കും ഒരുപോലെ പൗരാവകാശം ഉണ്ടെന്നു കൊട്ടിഘോഷിക്കുന്ന രാജ്യത്ത ്‌നിയമങ്ങള്‍ എല്ലാ ജനതക്കും ഒരുപോലെ വേണ്ടേ എന്നതാണ ്ഇവിടത്തെ ചോദ്യം.?

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 എല്ലാ ജനതക്കും അവരവരുടെ മതവിശ്വാസങ്ങള്‍ ഒരു സമാധാനാന്തരീഷത്തില്‍ ആചരിക്കാം ഇതിനെ ഒരാള്‍ക്കും എതൃക്കുവാന്‍ അവകാശമില്ല. പിന്നീട് 42 ആം അമെന്‍ഡ്‌മെന്റ് ഇത് ഒന്നുകൂടി ബലപ്പെടുത്തി ഇന്ത്യ ഒരുമതേതരരാജ്യം എന്നു കൂടിചേര്‍ത്തത്.

അമേരിക്കയും ഇതുപോലുള്ള ഒരുരാജ്യമാണ്. എന്നാല്‍ ഒരുവ്യത്യാസം ഇവിടെ മൗലികാവകാശങ്ങള്‍ക്ക് ഒരുഏകീകൃതനിയമം ഉണ്ട് എന്നതാണ്. ആര്‍ട്ടിക്കിള്‍ 44 യൂണിഫോം സിവില്‍കോഡിനു പ്രാധാന്യത നല്‍കുന്നു എന്നാല്‍ ഭരണകൂടങ്ങളും കോടതികളും മുന്‍കാലങ്ങളില്‍ ഇതിനുവലിയ വിലകൊടുത്തിട്ടില്ല. ഷായാര ബാനു എന്ന മുസ്ലിം വനിത ഈ അടുത്തനാളില്‍ "ട്രിപ്പിള്‍ താലാഖ് " എന്ന പേരില്‍ ഒരുപരാതിയുമായി പരമോന്നത കോടതിയെ സമീപിച്ചു കോടതി ഈ കേസ് കേള്‍ക്കുന്നതിനും തീരുമാനിച്ചു. താലാഖ് എന്നത് മൊഴിചൊല്ലല്‍ അതാണ് ഇത് 'ഷര്യ' എന്ന മുസ്ലിം നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ഭര്‍ത്താവിന് ഭാര്യയെ എപ്പോള്‍ വേണമെങ്കിലും മൊഴിചൊല്ലാം ഒരുകാരണവും വേണ്ടാ .കൂടാതെ പരസ്ത്രീബന്ധവും ഈനിയമം പുരുഷന് അനുവദിച്ചിട്ടുണ്ട്.
സുപ്രീംകോര്‍ട്ട് ഇതിന് വലിയപ്രാധാന്യം കൊടുത്തിരിക്കുന്നു. കോടതികള്‍ ആണല്ലോ ഇന്നു ഇന്ത്യ യില്‍ഭ രണംനടത്തുന്നത്. ഒരുഅന്വേഷണക്കോടതിയെ നിയമിച്ചിരുന്നു പഠനം നടത്തി റിപ്പോര്‍ട്ടുകൊണ്ടുവരുവാന്‍ ഈ കേസ് മുഴുവന്‍ ബെഞ്ചില്‍കേള്‍ക്കുന്നതിന് മുന്‍പ്. ലിംഗവിവേചനം, കൂടാതെ എല്ലാവരുടേയും അന്തസ്സ് ഇതിനെആധാരമാക്കി വേണംപഠനം നടത്തേണ്ടതെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു .

ഇതില്‍ നിന്നും മനസിലാക്കേണ്ടത് ്പുതിയനിയമങ്ങള്‍ വന്നാല്‍ അവ എല്ലാവരേയും ഒരുപോലെ ബാധിക്കുന്നവ ആയിരിക്കുംഎന്നതാണ്. മുസ്ലിംസമുദായത്തില്‍ മാത്രമല്ല മറ്റുപലേ ജാതികളിലും ഇതുപോലുള്ള സ്ത്രീപീഡനങ്ങളും അവഗണനയും ധാരാളമായി നടക്കുന്നുണ്ട്.

മുകളില്‍ സൂചിപ്പിച്ച പഠന സമിതി പൊതുജനങ്ങള്‍ ,മതനേതാക്കള്‍ സംഘടനകള്‍ എല്ലാവരില്‍ നിന്നും അഭിപ്രായംആരാഞ്ഞിരുന്നു. എന്നാല്‍ ’മുസ്ലിം പേര്‍സണല്‍ ലാ ബോര്‍ഡ്’ എ ന്ന ഈസമുദായത്തിന്റെ നിയമങ്ങള്‍ വ്യാഖ്യാനിക്കുന്ന പ്രസ്ഥാനം നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നു അവര്‍ക്കു കോടതി എന്ത്‌നിയമം കൊ ണ്ടുവന്നാലും ബാധകമല്ല അവര്‍ക്കു ’ഷര്യ’ നിയമംമാത്രമേ അനുസരിക്കുവാന്‍ പറ്റുകയുള്ളു.

മതസ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥത്തിനും ലക്ഷ്യത്തിനും മതപ്രമാണികള്‍ ദുര്‍വാഗ്യാനംനല്‍കിഅണികളെ വിശ്വസിപ്പിക്കുകഅതാണ് ഇന്ത്യയില്‍ നടക്കുന്നത്.' ഫ്രീഡം ഓഫ് റിലീജിയണ്‍' എന്നുപറഞ്ഞാല്‍ വിശ്വാസികളെ പീഡിപ്പിക്കുക സ്ത്രീകളെ രണ്ടാം ക്ലാസ് പൗരന്മാരായികാണുക ഇതൊന്നും ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടെ ഒരുഭാഗമല്ല. മതത്തിന്റെ മറപിടിച്ചു എന്തുതെമ്മാടിത്തരവും കാണിക്കാം എന്നുമല്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരു ധീര വനിത മേരിറോയ്‌കേരളത്തിലെഅന്നുനിലവിലിരുന്നക്രിസ്ത്യന്‍ വസ്തുനിയമങ്ങളെ ചോദ്യംചെയ്തു കേസ് പരമോന്നതകോടതിയില്‍ എത്തി മേരി റോയിക്കു അനുകൂലമായി വിധിവന്നു അത ്‌കേരളത്തില്‍ സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശ ംസ്ഥാപിച്ചു.

പുരുഷന്മാര്‍ മുന്‍കൈ എടുത്തുസ്ത്രീകള്‍ ഇന്നുനേരിടുന്ന വിവേചന സംമ്പ്രദായങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും മാറ്റം വരുത്തുകില്ല. സ്ത്രീകളുടെ ചുമതലയാണ്കാണുന്ന ബുദ്ധിമുട്ടുകളും തരംതിരിവുകളും എല്ലാംപൊതുജനത്തിന്റെ മുന്‍പില്‍കൊണ്ടുവരുക കോടതിവഴിയും അല്ലാതേയും. ഇന്ത്യന്‍ ഭരണകൂടം എല്ലാപൗരന്മാര്‍ക്കും ജാതിമത ലിംഗവ്യത്യാസമില്ലാതെ സമതൗവും നീതിയും വാഗ്ദാനം നല്കുനുണ്ട്.

മതപ്രമാണികളേയോ മറ്റു കൈയൂക്കുള്ളവരേയോ പേടിക്കാതെ മുന്നോട്ടുവരുക. ഒന്നിനും ആരുടെ മുന്‍പിലുംയാജിക്കേണ്ട ആവശ്യമില്ല നിങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന്.

ഒരു ജനാതിപത്യ ഡെമോക്രസിയില്‍ ആ രാജ്യത്തിന്റെ ഭരണഘടന ആയിരിക്കണം പൊതുജന സംരക്ഷണത്തിന്റെ അടിത്തറ. അതിനെ മറികടക്കുന്നതിനോ അവഗണിക്കുന്നതിനോ ഒരുജാതിമതവ്യവസ്ഥകള്‍ക്കും അധികാരമില്ല, സ്ഥാനമില്ല.

ലോകത്തിലെ ഏറ്റവുംവലിയ ജനാതിപത്യം എന്നവകാശപ്പെടുവാന്‍ അവകാശമുള്ള ഇന്ത്യയില്‍ഇന്നും സ്ത്രീകളെതരം താഴ്ന്നുകാണുന്നു എന്നതു മാത്രമല്ല പീഡിപ്പിക്കുകയുംചെയ്യുന്നു. സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി യാചിക്കേണ്ടകാലം കഴിഞ്ഞിരിക്കുന്നു. മതപുസ്തകങ്ങളില്‍ സ്ത്രീകളുടെ പെരുമാറ്റരീതികളും അവകാശങ്ങളും എഴുതിവയ്ച്ചിരിക്കുന്നത് ഒരുദൈവവുമല്ല. ഈപരിതാപകരമായ അവസ്ഥ എല്ലാ നല്ല ജനതയും നിരസിക്കേണ്ടിയിരിക്കുന്നു.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക