Image

14 ലക്ഷം പേരുടെ ആധാര്‍-സ്വകാര്യ വിവരങ്ങള്‍ പുറത്തായി

Published on 23 April, 2017
14 ലക്ഷം പേരുടെ ആധാര്‍-സ്വകാര്യ വിവരങ്ങള്‍ പുറത്തായി

പാട്‌ന : വിവിധ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടേത്‌ ഉള്‍പ്പെടെയുള്ള ബാങ്ക്‌ അക്കൌണ്ട്‌ വിശദാംശങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ ജാര്‍ഖണ്ഡ്‌ സര്‍ക്കാര്‍ വക വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതി വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ്‌ ഈ വീഴ്‌ച ഉണ്ടായത്‌. ക്രിക്കറ്റ്‌ താരം മഹേന്ദ്രസിങ്‌ ധോണിയുടെ വ്യക്തിവിവരങ്ങളും പുറത്തുവന്നിരുന്നു.

ആധാര്‍ വിവരങ്ങള്‍, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക്‌ അക്കൌണ്ട്‌ വിവരങ്ങളാണ്‌ സര്‍ക്കാര്‍ സൈ ബാങ്ക്‌ അക്കൌണ്ട്‌, ഏത്‌ ബ്രാഞ്ചിലാണ്‌ അക്കൌണ്ട്‌, ഏത്‌ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ്‌ ധനസഹായം ലഭിക്കുന്നത്‌, ഏത്‌ മത-ജാതി വിഭാഗത്തിലാണ്‌ ഇവര്‍ ഉള്‍പ്പെടുന്നത്‌ തുടങ്ങിയ വിവരങ്ങളാണ്‌ പുറതതുപോയത്‌. സംസ്ഥാനത്ത്‌ വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്ന 14 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങളാണ്‌ സര്‍ക്കാര്‍ സൈറ്റില്‍ വന്നത്‌. പ്രോഗ്രാമിങ്ങിലെ പിഴവാണെന്നാണ്‌ ഔദ്യോഗിക വിശദീകരണം.

ധോണിയുടെ ആധാറിനായി ശേഖരിച്ച സ്വകാര്യ വിവരങ്ങളാണ്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ പുറത്തായത്‌. ആധാര്‍ പദ്ധതി നടപ്പാക്കാന്‍ യുണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയെ (യുഐഡിഎഐ) സഹായിക്കുന്ന ഏജന്‍സിയാണ്‌ ധോണിയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയത്‌.

ആധാര്‍ കാര്‍ഡിനായി ധോണി സ്‌കാന്‍ ചെയ്യുന്ന ചിത്രത്തിന്റെ കൂടെ അപേക്ഷാഫോമും സ്‌ക്രീന്‍ ഷോര്‍ട്ട്‌ എടുത്ത്‌ ട്വീറ്റ്‌ ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ധോണിയുടെ ഭാര്യ സാക്ഷി പരാതിയുമായി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക