Image

മണിയുടെ പരാമര്‍ശത്തിനെതിരെ പിണറായി

Published on 23 April, 2017
മണിയുടെ പരാമര്‍ശത്തിനെതിരെ പിണറായി


ന്യൂദല്‍ഹി: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരായ വൈദ്യുത മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്‌. പെമ്പിളൈ ഒരുമൈ എന്നത്‌ സംസ്ഥാനത്തെ സ്‌ത്രീകളുടെ കൂട്ടായ്‌മായണെന്നും അത്‌ സംബന്ധിച്ച്‌ അധിക്ഷേപ പരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ ശരിയായില്ലെന്നായിരുന്നു പിണറായിയുടെ പപ്രതികരണം.


ദല്‍ഹിയില്‍ വച്ച്‌ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ്‌ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്‌. `പെമ്പിളൈ ഒരുമൈ സംസ്ഥാനത്തെ സ്‌ത്രീകളുടെ കൂട്ടായ്‌മയാണ്‌. അത്‌ സംബന്ധിച്ച്‌ അധിക്ഷേപ പരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ ശരിയായില്ല. ബാക്കി കാര്യങ്ങള്‍ അത്‌ പറഞ്ഞയാളുമായി സംസാരിച്ചശേഷം പ്രതികരിക്കാം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക