Image

സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി

Published on 24 April, 2017
സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

സര്‍ക്കാര്‍ നീതിയുക്തമായല്ല പെരുമാറിയതെന്നും കമസമാധാന ചുമതലയുള്ള പോലീസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്.

ജിഷ വധക്കേസും പുറ്റിങ്ങല്‍ കേസും കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയത്. ഈ വാദം കോടതി അംഗീകരിച്ചില്ല.

ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സെന്‍കുമാറിന് വേണ്ടി ഹാജരായത്. ഹരീഷ് സാല്‍വെ സര്‍ക്കാരിന് വേണ്ടിയും ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക