Image

കോടതിയില്‍ നിന്ന്‌ നീതി കിട്ടി; ഇനി തീരുമാനിക്കേണ്ടത്‌ സര്‍ക്കാറാണന്ന്‌ സെന്‍കുമാര്‍

Published on 24 April, 2017
കോടതിയില്‍ നിന്ന്‌ നീതി കിട്ടി; ഇനി തീരുമാനിക്കേണ്ടത്‌ സര്‍ക്കാറാണന്ന്‌     സെന്‍കുമാര്‍
തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്‌ പൊലീസ്‌ മേധാവി സ്ഥാനം തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തി സെന്‍കുമാര്‍. തന്നെ പിന്തുണച്ചവര്‍ക്കും തനിക്കുവേണ്ടി സുപ്രീം കോടതിയില്‍ കേസുവാദിച്ച അഭിഭാഷകര്‍ക്കും സെന്‍കുമാര്‍ നന്ദി അറിയിച്ചു.

സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്നവര്‍ക്കുള്ള സന്ദേശമാണ്‌ ഈ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

`ഇത്‌ തന്നെ വ്യക്തിപരമായ കാര്യത്തിലുള്ള വിധിയല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കുകൂടി വേണ്ടിയുള്ളതാണ്‌. നമ്മള്‍ ജോലിയില്‍ സത്യസന്ധരായി നിലകൊണ്ടതിന്റെ പേരില്‍ നമ്മളെ ആരും പീഡിപ്പിക്കില്ല എന്ന്‌ ഉറപ്പുവരുത്താന്‍ ഈ വിധി സഹായിക്കും.' അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടുവര്‍ഷത്തില്‍ കുറവ്‌ ഒരേ പദവിയില്‍ ഇരിക്കുന്നയാളാണെങ്കില്‍ അയാളെ മാറ്റണമെങ്കില്‍ ചില വ്യവസ്ഥകളുണ്ട്‌ എന്നാണ്‌ 2006ലെ പ്രകാശ്‌ സിങ്‌ കേസില്‍ വന്ന വിധി. ഇനി തുടര്‍ച്ചയായാണ്‌ ഈ കേസിലെ വിധിയെന്നും സെന്‍കുമാര്‍ പറഞ്ഞു.

സെന്‍കുമാറിനെ മാറ്റാനുള്ള കാരണായി ചീഫ്‌ സെക്രട്ടറി നല്‍കിയ മൂന്ന്‌ ഫയലുകളിലെ വിവരങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന സംശയം രേഖപ്പെടുത്തിയാണ്‌ കോടതി സെന്‍കുമാറിനെ പുറത്താക്കിയ നടപടി തള്ളിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക