Image

പെമ്പിളൈ ഒരുമൈയ്‌ക്ക്‌ എതിരായ പരാമര്‍ശം; വീടിനു പുറത്തിറങ്ങാതെ മന്ത്രി എം.എം മണി

Published on 24 April, 2017
പെമ്പിളൈ ഒരുമൈയ്‌ക്ക്‌ എതിരായ പരാമര്‍ശം; വീടിനു പുറത്തിറങ്ങാതെ മന്ത്രി എം.എം മണി


തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ പ്രതികരണത്തിനും വിവാദത്തിനും പിന്നാലെ മന്ത്രി എം.എം. മണി ഇന്നു വീട്ടില്‍നിന്നു പുറത്തിറങ്ങിയില്ല. 


വൈകിട്ട്‌ കുടുംബസമേതം തലസ്ഥാനത്തേക്കു പോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു. 


മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ മണി പുറത്തിറങ്ങാത്തതെന്നാണു റിപ്പോര്‍ട്ടുകള്‍.



മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരം സമരം രണ്ടാം ദിനത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. എം.എം. മണി സമരപ്പന്തലിലെത്തി മാപ്പു പറയാതെ സമരം അവസാനിപ്പിക്കില്ലെന്നാണ്‌ പെമ്പിളൈ ഒരുമൈ നേതാക്കള്‍ പറയുന്നത്‌. 







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക