Image

മാധവിക്കുട്ടിയെ അടുത്തറിയുകയാണ്‌ മഞ്‌ജു വാര്യര്‍

Published on 24 April, 2017
മാധവിക്കുട്ടിയെ  അടുത്തറിയുകയാണ്‌ മഞ്‌ജു വാര്യര്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്‌പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ  ആദ്യ ഷെഡ്യൂളിന്‌ ശേഷമുള്ള ഇടവേളയില്‍ മാധവിക്കുട്ടിയെ കൂടുതല്‍ അടുത്തറിയുകയാണ്‌ മഞ്‌ജു വാര്യര്‍. 

വായന തരുന്ന സന്തോഷത്തെക്കുറിച്ച്‌ വാചാലയാവുന്നു ആമിയായി വേഷമിടുന്ന പ്രേക്ഷകരുടെ പ്രിയതാരം മഞ്‌ജു.

മാധവിക്കുട്ടിയെ വായിക്കുന്നതിനെക്കുറിച്ച്‌, വായന നല്‍കിയ അനുഭവത്തെക്കുറിച്ച്‌ താരം ഫേസ്‌ ബുക്കില്‍ പേസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ കുറിപ്പ്‌ വൈറലായിക്കഴിഞ്ഞു. 


 പുതിയ ഗന്ധം നല്‍കുന്ന പൂക്കളെപ്പോലെ മാധവിക്കുട്ടിയുടെ പുസ്‌തകങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുകയാണ്‌.ശരീരം കൊണ്ടല്ല മനസ്സു കൊണ്ടാണ്‌ ആദ്യം ആമിയാകേണ്ടതെന്ന്‌ പലരും പറഞ്ഞിരുന്നുവെന്നും മഞ്‌ജു വാര്യര്‍ കുറിച്ചിട്ടുണ്ട്‌. 

രാത്രികളില്‍ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്നു. വേനലില്‍ ഇടയ്‌ക്കെപ്പോഴോ മഴചാറുമ്പോള്‍ മയിലിനെപ്പോലെ നൃത്തംചെയ്യുന്നു. വായന തരുന്ന ആഹ്ലാദം എത്രയോ വലുതാണ്‌. ഇന്നലെ വായിച്ചുതീര്‍ത്തത്‌ നഷ്ടപ്പെട്ട നീലാംബരിയാണ്‌. പുസ്‌തകം മടക്കിവച്ചപ്പോള്‍, വായിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന്‌ അവസരം കിട്ടാതെപോകുന്നവരെക്കുറിച്ച്‌ ഓര്‍ത്തു. 

അങ്ങനെയൊരു നഷ്ടബോധത്തില്‍ ജീവിക്കുന്ന എത്രയോപേരുണ്ടാകും. മാധവിക്കുട്ടിയമ്മയുടെ അക്ഷരലോകത്തിലേക്ക്‌ ഞാനെത്തിയത്‌ ഒരു സമ്മാനപ്പെട്ടിയിലൂടെയാണ്‌


 ജീവനില്ലാത്ത ഉപഹാരങ്ങളേക്കാള്‍ എത്രയോ വിലപ്പെട്ടതാണ്‌ വാക്കുകള്‍ സ്‌പന്ദിക്കുന്ന പുസ്‌തകങ്ങള്‍. സൗഹൃദസമ്മാനമായി പുസ്‌തകങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ ഒരുപക്ഷേ അത്‌ ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിനാകും തുടക്കമിടുക. 

നല്‍കുന്നത്‌ ഒരു പുസ്‌തകമാണെങ്കിലും ഏറ്റുവാങ്ങുന്നയാള്‍ക്ക്‌ അത്‌ ഒരു പൂക്കാലമായേക്കാമെന്നു മഞ്‌ജു പറയുന്നു. നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നും തുടങ്ങി മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പുന്നയൂര്‍ക്കുളത്തു നിന്നാണ്‌ ആമിയുടെ ഷൂട്ടിങ്ങ്‌ ആരംഭിച്ചത്‌. 

ആദ്യ ഘട്ട ഷൂട്ടിങ്ങ്‌ പൂര്‍ട്ടിയാക്കിയ ചിത്രത്തിന്‌ രണ്ടു മാസത്തെ പാക്കപ്പ്‌ നല്‍കിയിരിക്കുകയാണ്‌ സംവിധായകന്‍. മാധവിക്കുട്ടിയാവുന്നതിന്‌ ആവശ്യമായ മേക്കോവറുകള്‍ നടത്തുന്നതിനാണ്‌ ഈ സമയം ഉപയോഗിക്കുന്നത്‌. ശരീര ഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനാണ്‌ മഞ്‌ജു വാര്യര്‍ ഈ സമയം ഉപയോഗിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക